ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ റിപ്പോർട്ട് സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ‍ ഹേമ കമ്മിറ്റി മുൻപാകെ…

Read More

കേരളത്തിലെ വിവാഹിതരായ പുരുഷന്മാരിൽ ആത്മഹത്യ വർധിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കേരളത്തിൽ പുരുഷൻമാരിൽ ആത്മഹത്യാ പ്രവണത കൂടുതലെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. മുൻ വർഷങ്ങളെക്കാൾ ആത്മഹത്യകൾ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ 8490 ൽ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയർന്നു. ഇതിൽ 8811ഉം പുരുഷൻമാരാണ്. കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരിൽ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷൻമാരാണ്…

Read More

വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 2 ജില്ലകളിൽ യെലോ അലർട്ട്

ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകാട് എന്നീ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം അടുത്ത 2-3 ദിവസത്തിനുള്ളിൽ ബംഗാൾ, ഒഡീഷ തീരത്തിനു സമീപം തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള 3-4…

Read More

ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല; കവച് സുരക്ഷ കേരളത്തിലും

ട്രെയിനുകള്‍ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര്‍ പാതയിലാണ് 2,200 കോടി രൂപ ചെലവില്‍ പദ്ധതി ഈ വര്‍ഷം നടപ്പിക്കാന്‍ കരാര്‍ ക്ഷണിച്ചത്. രാജ്യത്തെ 68,000 കിലോ മീറ്റര്‍ ട്രാക്ക് ശൃംഖലയില്‍ 1,465 കിലോ മീറ്ററില്‍ നിലവില്‍ സംവിധാനം ഉണ്ട്….

Read More

സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ല

കേരളത്തിൽ സ്വർണവില തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. 53360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഓഗസ്റ്റ് അവസാന ആഴ്ച മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നുമായി സ്വർണവ്യാപാരം നടക്കുന്നത്. 6670 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ…

Read More

കേരളത്തിൽ ബുധൻ വരെ ശക്തമായ മഴ; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി അസ്ന ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകുന്ന അസ്ന ഇന്നു രാവിലെ…

Read More

500 മെഗാവാട്ടിൻറെ കോൾ ലിങ്കേജ്; കേരളത്തിൽ ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

കേരളത്തിന് ചരിത്രത്തിലാദ്യമായി 500 മെഗാവാട്ടിന്റെ കോൾ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോത്പാദനത്തിനായി കൽക്കരി ലഭ്യമാക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ സംസ്ഥാനം നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുത്തനെ ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ പവർ എക്‌ചേഞ്ചിൽ നിന്ന് വലിയ വിലയ്ക്ക്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 01 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും…

Read More

കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ്; മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വ്യാജ ഫോൺ കോളുകൾ ലഭിച്ചു

ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. വിവിധ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഫോൺകോളിൽ അവരുടെ പേര് വിവരങ്ങൾ അടങ്ങിയ കൊറിയറിൽ നിന്നും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കണ്ടെത്തി എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. +919228926982, 9225852580 ഈ രണ്ട് നമ്പറുകളിൽ നിന്നുമാണ് മാധ്യമപ്രവർത്തകർക്ക് കോളുകൾ ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിയുന്നതിന് പുറമേ വീഡിയോ…

Read More

കടമെടുപ്പു പരിധിയിൽ നേരത്തെ വാദം കേള്‍ക്കണമെന്ന് കേരളം, പരിഗണിക്കാമെന്ന് സുപ്രീം കോടതി

കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം നല്‍കിയ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനായി രജിസ്ട്രി നടപടി തുടങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ബെഞ്ചിനു മുന്നിലെത്തിയത്. ഇക്കാര്യം പരിഗണിക്കുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ…

Read More