നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

മലയാള സിനിമാതാരം ടി.പി. മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില…

Read More

കൊച്ചി ലഹരിക്കേസ്; ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പരിശോധന ഫലം ഉടൻ

കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. രാസ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന്…

Read More

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒക്ടോബര്‍ പത്തിന് നാളെ  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസസ്ഥ കേന്ദ്രം അറിയിച്ചു. എറണാകുളം മുതൽ കണ്ണൂർ വരെയുള്ള 8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി കാലാവസ്ഥ വകുപ്പ്. നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതോടെ മഴ കനക്കാനാണ് സാധ്യത. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Read More

സ്കൂൾ കലോത്സവത്തിൽ പുതുതായി 5 നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.  ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. 2024 – 25 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്താകും നടക്കുക. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു…

Read More

നക്‌സലിസം വികസനത്തിന് തടസമാണ്; കേരളവും വളരെ ശ്രദ്ധിക്കണമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

നക്‌സൽ വേട്ട അന്തിമഘട്ടത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തുനിന്ന് 2026 മാർച്ചോടെ ഈ ഭീഷണി തുടച്ചുനീക്കാനും ആഹ്വാനം ചെയ്‌തു. നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്,​ ബീഹാർ,​ ഛത്തീസ്ഗഢ്,​ ജാർഖണ്ഡ്,​ തെലങ്കാന,​ഒഡിഷ,​ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാ‌രോടാണ് ആഹ്വാനം. ഇന്നലെ ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ഉന്നതതല യോഗത്തിലാണിത്. എട്ടു സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തി. വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു. നക്‌സലിസം വികസനത്തിന് തടസമാണെന്ന് അമിത് ഷാ പറ‌ഞ്ഞു. എട്ടു കോടിയിലധികം ജനങ്ങളുടെ അടിസ്ഥാന ക്ഷേമത്തിന് തുരങ്കംവച്ചു. സുരക്ഷാസാഹചര്യം മെച്ചപ്പെട്ടതോടെ ലോക്‌സഭാ…

Read More

സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കും, ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്ന് പിവി അൻവർ

നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവർ പറഞ്ഞു. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും. ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കിൽ തറയിൽ ഇരിക്കാനാണ് തൻറെ തീരുമാനം. തറ അത്ര…

Read More

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് പൂർത്തിയാകും

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് പൂർത്തിയാകും. ഏതെങ്കിലും സാഹചര്യത്തിൽ മസ്റ്ററിങ് ചെയ്യാൻ കഴിയാതെ പോയവർക്ക് വേണ്ടി ബദൽ സംവിധാനവും ഒരുക്കും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്റ്ററിങ് പൂർത്തിയാക്കിയെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചത്. 14 ജില്ലകളിലും മൂന്ന് ഘട്ടമായിട്ടാണ് മസ്റ്ററിങ് പൂർത്തിയായത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് വേഗത്തിൽ…

Read More

കേരളത്തിൽ അതിശക്ത മഴ സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

സർക്കാരിനെ രക്ഷിക്കാനാണ് സതീശൻ ശ്രമിക്കുന്നത്; നിയമസഭയിലെ ഭരണ പ്രതിപക്ഷ പോര് വെറും പ്രഹസനമെന്ന് കെ. സുരേന്ദ്രന്‍

നിയമസഭയിൽ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നത്. ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഡിജിപിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള…

Read More