കേരളത്തിൽ മദ്രസകൾ സർക്കാർ സഹായം വാങ്ങുന്നില്ല: അബ്ദുസമ്മദ് പൂക്കോട്ടൂർ

മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല. ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുന്ന നിർദ്ദേശമാണിത്. ഭാവിയിൽ കേരളത്തിലെ മദ്രസകളേയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കുരങ്ങിന് ഏണി വച്ചു കൊടുക്കുന്നതു പോലെയുളളതാണ്…

Read More

‘സൂപ്പർ മുഖ്യമന്ത്രി ചമയാനുള്ള ശ്രമം, വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുന്നു’; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് എംവി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജൻ, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. സൂപ്പർ മുഖ്യമന്ത്രി ചമയാൻ ശ്രമിക്കുകയാണ് ഗവർണർ. 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവർണർക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയുന്നത് നാടകമാണെന്ന് അഭിപ്രായപ്പെട്ട് നേരത്തെ…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്രസർക്കാർ സഹായം കാത്ത് കേരളം , വിവേചനമെന്ന് മേധ പട്കർ

ഉരുൾപൊട്ടലിലെ കേന്ദ്രസർക്കാരിന്‍റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസത്തോട് അടുക്കുകയാണ് . സഹായം സംബന്ധിച്ച് നല്ല റിപ്പോർട്ട് തന്നെ കേന്ദ്രം കോടതിയിൽ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. എന്നാൽ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ കുറ്റപ്പെടുത്തി രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നൂറുകണക്കിന് കുടുംബമാണ് മുണ്ടക്കയിലും ചൂരൽമലയിലുമായി ദുരിതത്തിലായത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് എങ്ങും എത്താതിരിക്കുമ്പോൾ തന്നെ കേന്ദ്രത്തിന്റെ…

Read More

ശക്തമായ തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ തുലാമഴ തുടരുന്നു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ…

Read More

അയല്‍വാസിയുടെ ക്രൂര മര്‍ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

ഇടുക്കി ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മർദിച്ചത്. തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മർദനമേറ്റ് അവശനിലയിൽ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അയൽവാസികളായ ബിബിൻ,…

Read More

സംസ്ഥാനത്ത് മഴ ശക്തം; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.   ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ തീവ്ര…

Read More

ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ വിചാരണ കോടതി നേരത്തെ വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിനായി ഈ…

Read More

പിൻവാതിൽ നിയമനമാണ് നടക്കുന്നത്; പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുന്നെന്ന് വിഷ്ണുനാഥ്

പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎൽ.എ. കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഓ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ…

Read More

വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഒരു സിനിമയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

Read More

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

കേരളത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്. സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയില്ല. അതുകൊണ്ടാണ്…

Read More