സ്വർണവിലയിൽ റെക്കോഡ്; സംസ്ഥാനത്ത് ഒറ്റയടിക്ക് കൂടിയത് 640 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന്റെ വില 640 രൂപ കൂടി 57,920 രൂപയായി. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു. ഗ്രാമിന് ഇന്നത്തെ വില 7,240 രൂപയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർദ്ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,641 രൂപയെന്ന റെക്കോഡിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 2,696.59…

Read More

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം: സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സിംഗിൾ ബെഞ്ച് വിധി ചോദ്യംചെയ്ത അപ്പീൽ തള്ളി ഹൈക്കോടതി. തർക്കവുമായി ബന്ധപ്പെട്ട ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു അപ്പീലിൽ ആവശ്യം. സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭയും സർക്കാരുമാണ് അപ്പീൽ നൽകിയത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.

Read More

അഴിച്ചുപണിക്ക് സാധ്യത; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറിയേക്കും

വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് സാധ്യത. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ജമ്മു കശ്മീരിലേയും ഹരിയാനയിലേയും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച്…

Read More

ജൈ​ടെ​ക്സ്​ വ​ഴി​ കേ​ര​ള​ത്തി​ന് ലഭിച്ചത് ​​​​500 കോ​ടി​യു​ടെ നി​ക്ഷേ​പം

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​​കി​യെ​ത്തി​യ​ത്​ 500 കോ​ടി​യി​ലേ​റെ നി​ക്ഷേ​​പ​മെ​ന്ന്​ സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക് കു​ര്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മേ​ള​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച നി​ക്ഷേ​പം നേ​ടാ​നാ​യി. ഇ​ത്ത​വ​ണ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് ജൈ​ടെ​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന നോ​ർ​ത്തേ​ൺ സ്റ്റാ​ർ സ്റ്റാ​ർ​ട്ട​പ് മേ​ള​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ 27…

Read More

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു , മഹാരാഷ്ട്ര , ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. നവംബർ 20നാണ് രണ്ടാം ഘട്ടം. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടത്തും. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ…

Read More

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സ് ആപ്പിലൂടെ പങ്കുവെയ്ക്കാം: മുന്നറിയിപ്പുമായി കേരള പൊലീസ്

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ പൊലീസിനെ അറിയിക്കാമെന്ന് കേരളാ പൊലീസ്. ശബ്ദസന്ദേശം,ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും കേരളാപൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങൾ നൽകാവുന്നതാണ് എന്നും പോസ്റ്റിൽ പറയുന്നു. 999 59 666 66 എന്ന നമ്പറിലേക്ക് ആണ് വിവരം അറിയിക്കേണ്ടത്. കേരളാപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ലഹരിമരണം ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ…

Read More

മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്ട്

കേരളത്തിൽ ഇന്നടക്കം 3 ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 15ന്…

Read More

വയനാടിന് അടിയന്തര കേന്ദ്രസഹായം വേണം; നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ്  പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.   ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം…

Read More

കേരളത്തിലേക്കുള്ള ഗൾഫ് എയർ സർവീസ് ഇനി നാല് ദിവസം മാത്രം

കേ​ര​ള​ത്തി​ലേ​ക്ക് ദി​നേ​ന ഉ​ണ്ടാ​യി​രു​ന്ന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ന​വം​ബ​ർ മു​ത​ൽ നാ​ലു​ദി​വ​സം മാ​ത്ര​മെ ഉ​ണ്ടാ​യി​രി​ക്കൂ. ബ​ഹ്റൈ​നി​ൽ​ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും. തി​രി​ച്ചു​ള്ള സ​ർ​വി​സും നാ​ലു​ദി​വ​സം മാ​ത്ര​മാ​ക്കി. ബ​ഹ്റൈ​നി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടി​നു​ള്ള സ​ർ​വി​സ് ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും.

Read More

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നത് പൊലീസ് അന്വേഷിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ച സംഭവത്തിൽ നടിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിധി പറയുക. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു….

Read More