കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ…

Read More

സി കെ നായിഡു ട്രോഫിയിൽ മുന്നേറി കേരളം; ഉജ്ജ്വല പ്രകടനവുമായി അഹമ്മദ് ഇമ്രാൻ

സി കെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സ് 521/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ നാല് വിക്കറ്റുകള്‍ തുടക്കത്തിലെ തന്നെ വീഴ്ത്തി നില ശക്തമാക്കുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായിരുന്നു. അഹമ്മദ് ഇമ്രാന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് മൂന്നാം ദിവസം കേരളത്തെ സംബന്ധിച്ച് നിർണായകമായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്‌സുമായി ഷോണ്‍ റോജറും കേരളത്തിന്…

Read More

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ…

Read More

റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണ‌വില

കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണവ്യാപാരം തുടരുന്നു. ഇന്നലെ പവന് 160 രൂപ വർധിച്ച് സ്വർണവില റെക്കോർഡ് വിലയിലേക്ക് വിണ്ടും ഉയർന്നിരുന്നു. ഇന്നും അതെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58400 രൂപയാണ്. വില കുത്തനെ ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇനിയും വില ഉയരുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന…

Read More

നാല് വർഷ ബിരുദം; അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിശീലനം നൽകും

നാല് വർഷ ബിരുദവുമായി ബന്ധപെട്ട്, ക്ലാസ് റൂം വിനിമയത്തിനും മൂല്യനിർണയത്തിനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ്. പഠിപ്പിക്കുന്ന വിഷയങ്ങൾക്ക് അനുസരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശീലനം നൽകുക. നാലുവർഷ ബിരുദത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി വിളിച്ച സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാനത്ത് നിലവിലെ ഘടന പൊളിച്ച് നാലുവർഷ ബിരുദം അവതരിപ്പിച്ചത്. എന്നാൽ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച വേഗത്തിൽ മുന്നോട്ടുപോകാതായതോടെ ആദ്യ സെമസ്റ്ററിൽ പരീക്ഷാ നടത്തിപ്പ് വരെ…

Read More

സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്: ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 58,240 രൂപയായിരുന്നു. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,300 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,964 രൂപയുമാണ്‌. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെളളിവിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്….

Read More

വയനാട് ദുരന്തം; കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു. പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ, എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ അത്…

Read More

കേരളത്തിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കളളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അതിനാൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാദ്ധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യത പ്രവചനവും നടത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം,…

Read More

വടക്കാഞ്ചേരിയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ 15 വയസ്, മുഹമ്മദ് റോഷൻ 15 വയസ് എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

Read More

കുറഞ്ഞ വിലയ്ക്ക് വാഹനബുക്കിംഗ് വാഗ്ദാനം ചെയ്ത് വെബ്സൈറ്റുകൾ; കേരള പൊലീസിന്റെ മുന്നറിയിപ്പ്

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ നല്കാമെന്ന് പ്രചരിപ്പിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാജ ബുക്കിംഗ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന…

Read More