പ്രണബ് ജ്യോതിനാഥ് കേരളത്തിലെ പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ

സംസ്ഥാനത്ത് പുതിയ ചീഫ് ഇലക്ഷൻ ഓഫീസറെ നിയമിച്ചു. പ്രണബ് ജ്യോതി നാഥാണ് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ. നിലവിൽ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പ്രണബ് ജ്യോതി. നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം.

Read More

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്രമഴ കണക്കിലെടുത്ത് തിരുവന്തപുരം ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളില്‍ മാത്രമാണ് സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…

Read More

കേരളത്തിൽ ‘ദാന’ ഭീഷണി;  ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘ദാന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഓറഞ്ച് അലർട്ട് 25/10/2024  : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ…

Read More

കേരളത്തിൽ 2 ദിവസം അതിശക്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ…

Read More

സി കെ നായിഡു ട്രോഫി: ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് സമനില

സികെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനവുമായി കേരളം. 200 റണ്‍സിന്റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്‌സില്‍ അവരുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരം സമനിലയില്‍ അവസാനിച്ചു. നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലാണ് ഉത്തരാഖണ്ഡ് അവസാന ദിവസം കളി തുടങ്ങിയത്. എന്നാൽ 321 റണ്‍സിന് ഓള്‍ ഔട്ടായി. പവന്‍ രാജിന്റെ 5 വിക്കറ്റ് പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്. മധ്യനിരയുടെ പ്രതിരോധമായിരുന്നു ഉത്തരാഖണ്ഡിന്റെ ഇന്നിങ്‌സ് 321 വരെ…

Read More

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം, സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണം. എന്നാൽ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ടെങ്കിലും തുച്ഛമായ സർക്കാർ…

Read More

കേരളത്തിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നലെ പെയ്ത മഴയിൽ വ്യാപകനാശം

കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ…

Read More

കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ…

Read More

സി കെ നായിഡു ട്രോഫിയിൽ മുന്നേറി കേരളം; ഉജ്ജ്വല പ്രകടനവുമായി അഹമ്മദ് ഇമ്രാൻ

സി കെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സ് 521/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ നാല് വിക്കറ്റുകള്‍ തുടക്കത്തിലെ തന്നെ വീഴ്ത്തി നില ശക്തമാക്കുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായിരുന്നു. അഹമ്മദ് ഇമ്രാന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് മൂന്നാം ദിവസം കേരളത്തെ സംബന്ധിച്ച് നിർണായകമായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്‌സുമായി ഷോണ്‍ റോജറും കേരളത്തിന്…

Read More

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ…

Read More