ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കൻ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തെക്കു കിഴക്കൻ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്നാട്…

Read More

ബിജെപി വിട്ടിട്ടില്ലെന്നും സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ

ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അം​ഗം രം​ഗത്ത്. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും താൻ നാട്ടിലെ പ്രവർത്തകർക്കൊപ്പം സജീവമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യർക്ക് എൻഡിഎ കൺവെൻഷൻ വേദിയിൽ കസേര നൽകാത്തത് ശരിയായില്ലെന്നാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചത്. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാർട്ടി വിട്ടുപോകില്ലെന്നും ശിവരാജൻ കൂട്ടിച്ചേർത്തു. 

Read More

തുലാവർഷം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ…

Read More

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്നു: ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കുമെന്നും ഉദയനിധി പറഞ്ഞു. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതും സംസ്‌കൃതത്തിന് പ്രാധാന്യം നൽകുന്നതും ഡിഎംകെ ശക്തമായി എതിർക്കുമെന്നും…

Read More

ചക്രവാതച്ചുഴി; 5 ദിവസം ഇടിമിന്നലോടെ മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത്  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ നവംബർ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

Read More

കേരളത്തിൽ മഴ തുടരും, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വരും മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലേമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത….

Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം പേർക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ സാമൂഹികസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഓണത്തോട് അനുബന്ധിച്ച് മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം…

Read More

കേരളത്തിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് ഓറഞ്ച് അലർട്ട്

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നവംബർ…

Read More

സംസ്ഥാന പൊലീസിൽ സമാനതകളില്ലാത്ത മാറ്റം, ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ കൽതുറങ്കിലാക്കി; മുഖ്യമന്ത്രി

കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പൊലിസ് നല്ല പ്രചാരണവും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിൻ്റെ പോർട്ടലിൽ 31107 പരാതികളാണ് സെപ്തംബർ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക്…

Read More

ഇന്ന് കേരളപ്പിറവി ദിനം ; ഐക്യകേരളത്തിന് ഇന്നേക്ക് 68 വയസ്

ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. ഭൂപടമെടുത്ത് മേശപ്പുറത്ത് നിവർത്തിയാൽ ഭൂലോകത്തിന്‍റെ ഒരറ്റത്താണെന്ന്…

Read More