
കേരളത്തിൽ സിപിഎമ്മിന് ആടിനെ പട്ടിയാക്കുന്ന നിലപാട്; എന്താണ് ദേശീയദുരന്തം എന്ന് മനസ്സിലാക്കണം: വി മുരളീധരന്‍
വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നത്. എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. കേരളത്തിന് 290 കൊടി കിട്ടിയ കാര്യം കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചതാണ്….