വാർത്തകൾ ഒറ്റ നോട്ടത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി ഇരു സ്ഥാനാര്‍ത്ഥികളും. ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിലാണ് പ്രചാരണം നടത്തുന്നത്. രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ശിൻഡെയുടെ വസതിയിലെത്തിയ തരൂര്‍ മുംബൈ പിസിസി ആസ്ഥാനത്ത് എത്തിയും നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ മുംബൈയില്‍ എത്തിയ തരൂരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരും എത്തിയിരുന്നില്ല. എന്നാല്‍ ഇതില്‍ തനിക്ക് പരിഭവമില്ലെന്നും സാധാരണ പ്രവര്‍ത്തകരുടെ പിന്‍തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു ……….. കോൺഗ്രസ് പ്രവർത്തകർക്കിടയില്‍ ശശി തരൂരിനുള്ള പിന്‍തുണ ഏറുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ…

Read More

കേരളത്തിൽ നിക്ഷേപത്തിന് തയാറെന്ന് നോർവേ മലയാളികൾ; സഹായം നൽകാമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിലർ ഇക്കാര്യം സൂചിപ്പിച്ചത്. അതിനായി എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1970 മുതൽ നോർവേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും. നോർവേയിലെ പെൻഷൻ സംവിധാനത്തെക്കുറിച്ച്…

Read More

ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പിടിവീഴും, സ്‌കാനിങ് വാഹനം നിരത്തില്‍

കേരളത്തില്‍ ഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍   പ്രവര്‍ത്തിച്ചുതുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ്…

Read More

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു; പനി നിസാരമാക്കരുതെന്ന് വിദഗ്ധർ

കോവിഡ് കേസുകളുടെ എണ്ണവും  ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. സെപ്റ്റംബറിൽ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികിൽസയ്‌ക്കെത്തുന്നത്. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12,443 പേരാണ്. 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേർ കോവിഡ് ചികിൽസയിലുണ്ട്. സെപ്റ്റംബർ 1 മുതൽ 30 വരെ 336 മരണം…

Read More

കേരളത്തിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യബന്ധനത്തിന് തടസമില്ല. സംസ്ഥാനത്ത് ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി…

Read More

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം, മൃതദേഹം വസതിയിൽ; സംസ്‌കാരം വൈകിട്ട്

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണൻറെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.  രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും.വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര…

Read More

സ്വർണക്കടത്ത് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റരുത്; കേരളം സുപ്രീംകോടതിയിൽ

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളം സുപ്രീംകോടതിയിൽ. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Read More

കേരളത്തിൽ വീണ്ടും മങ്കി പോക്സ്; രോഗബാധ വിദേശത്ത് നിന്ന് എത്തിയ കാസർകോട് സ്വദേശിക്ക്

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് ബാധ. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. മുൻപ് സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

Read More

പിഎഫ്‌ഐ നിരോധനം; സംസ്ഥാനത്ത് സുരക്ഷ കൂട്ടി, യോഗം വിളിച്ച് മുഖ്യമന്ത്രി

പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിൽ കരുതലോടെ കേരളം. സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പിഎഫ്‌ഐ സ്വാധീന മേഖലകളിൽ പ്രത്യേകിച്ചും.  അതേസമയം വിഷയത്തോട് കരുതലോടെയാണ് സിപിഎം കേന്ദ്രങ്ങളുടേയും പ്രതികരണം. പിഎഫ്‌ഐ നിരോധനത്തിൽ, പാർട്ടി നിലപാട്…

Read More

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നറിയിക്കണമെന്ന് ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സർവകലാശാല അറിയിക്കണമെന്നാണ് നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ വിസിക്ക് കത്തു നൽകി. ഇതു രണ്ടാം തവണയാണ് ഗവർണർ ഇക്കാര്യത്തിൽ വിസിക്ക് കത്തു നൽകുന്നത്. കഴിഞ്ഞയാഴ്ച സമാനമായ കത്തു നൽകിയപ്പോൾ, സർവകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നൽകിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിൻവലിക്കണമെന്നും വിസി…

Read More