ഫുട്‌ബോൾ ആഘോഷത്തിനിടെ സംഘർഷം: കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്‌ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്‌ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്,  അലക്‌സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിന്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ…

Read More

ബഫർ സോൺ വിഷയത്തിൽ സർക്കാരിന് അലംഭാവം, മാപ്പർഹിക്കാത്ത കുറ്റമെന്ന് വി ഡി സതീശൻ

ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ്ടയെന്ന് തീരുമാനിച്ചത് പിണറായി സർക്കാറെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനമുണ്ട്. കൂടുതൽ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാന്വൽ സർവേ നടത്തണം. ഉപഗ്രഹ സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. അടിയന്തരമായി മാന്വൽ സർവേ നടത്തണം. അതുവരെ…

Read More

എൻഡോസൾഫാൻ സഹായം സാങ്കേതിക കാര്യങ്ങളുടെ പേരിൽ നിരസിക്കരുതെന്ന് ഹൈക്കോടതി

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സഹായങ്ങൾ അനുവദിക്കുന്നതിൽ കട്ട് ഓഫ് തീയതികൾ നിർണയിക്കുന്നതിലെ സാങ്കേതികത, അർഹമായവർക്കു സഹായം നിരസിക്കുന്നതിനു കാരണമാകരുതെന്ന് ഹൈക്കോടതി. കടം എഴുതിത്തള്ളാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയുടെ കുടുംബം നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്. കുടുംബത്തിന്റെ രണ്ടു ബാങ്കുകളിലെ കടങ്ങളും എഴുതിത്തള്ളാൻ ഉടൻ നടപടികൾ സ്വീകരിക്കാനും സർക്കാരടക്കമുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചു. 2011നു മുൻപു വരെയുള്ള ഹർജിക്കാരുടെ ബാങ്ക് വായ്പയുടെ നിശ്ചിത തുക എഴുതിത്തള്ളിരുന്നെങ്കിലും കട്ട് ഓഫ് തീയതിയുടെ സാങ്കേതികത പറഞ്ഞു…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ. സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. …………………………………. ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നും കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്സ് 461 പോയിൻറ് ഇടിഞ്ഞ്…

Read More

ബഫർസോൺ സമരം: കർഷകസംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമമെന്ന് വനംമന്ത്രി

ബഫർ സോൺ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികൾ വരുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ഭൂതല സർവ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സർവ്വേ നൽകുക. ഉപഗ്രഹ സർവ്വേയിൽ ചില സ്ഥലങ്ങളിൽ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.  ബഫർ…

Read More

കേരളത്തിൽ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് രാവിലെ 7 മണിക്ക് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 14 വരെ…

Read More

മാൻഡസ് ചുഴലിക്കാറ്റ്: കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്ട്

മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ ശക്തമായേക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട്.  യെല്ലോ അലെർട്ട്…

Read More

സുനിൽ ബാബു കൊലപാതകം: കാരി ബിനുവിന് ജാമ്യം നൽകരുത്, സംസ്ഥാനം സുപ്രീം കോടതിയിൽ

ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നൽകരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയിൽ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പുറത്തിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ഇയാൾ ആവർത്തിക്കുമെന്നും സംസ്ഥാനം അറിയിച്ചു. ശിക്ഷ ഇളവ് തേടി ബിനു സമർപ്പിച്ച ഹർജിയിലാണ് മറുപടി. 2015 ലാണ് സി ഐ ടി യു നേതാവായ സുനിൽ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്. സുനിൽ ബാബു കൊലപാതക കേസിലെ അഞ്ചാം പ്രതിയാണ്…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ………………………….. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ………………………….. തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട്…

Read More

‘ഗവർണറെ തിരിച്ചുവിളിക്കണം’: ലോക്‌സഭയിൽ എ.എം.ആരിഫ്, അടിയന്തരപ്രമേയ നോട്ടിസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടിസ്. ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എ.എം.ആരിഫ് എംപി സഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഗവർണറുടേതെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ പറയുന്നു. പരസ്യമായ രാഷ്ട്രീയപ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാന സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം തകർക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു.

Read More