ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ് വിൽപ്പനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന…

Read More

സംസ്ഥാനത്ത് 8 ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 26ന് രാത്രി 11.30 വരെ 2.5–3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന…

Read More

നിദ ഫാത്തിമയുടെ മരണം: സൈക്കിൾ പോളോ സംഘടനാ അധ്യക്ഷൻമാരോട് ഹൈക്കോടതി വിശദീകരണം തേടി

നിദ ഫാത്തിമയുടെ മരണത്തിൽ അഖിലേന്ത്യാ സൈക്കിൾ പോളോ സെക്രട്ടറി ദിനേശ് സാൻവേ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന്    ഹൈക്കോടതി. സമാന്തര സംഘടനയുടെ  സെക്രട്ടറി പ്രവീൺ ചന്ദ്രനോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുണിന്‍റെ ഉത്തരവ്. കോടതി ഉത്തരവുമായി ദേശീയ ചാന്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ  നാഗ്പൂരിൽ എത്തിയ  താരങ്ങൾക്ക് താമസമോ ഭക്ഷണ സൗകര്യമോ ഒരുക്കാൻ അഖിലന്ത്യാ ഫെഡറേഷൻ തയ്യാറായില്ലെന്ന് ഹ‍ർജിക്കാർ ചൂണ്ടികാട്ടി.  അതേസമയം കേരള…

Read More

നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ശിവൻകുട്ടിയുടെ കത്ത്

ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ശിവൻകുട്ടി കത്തിൽ അറിയിച്ചു. അതിനിടെ, ഫാത്തിമയുടെ…

Read More

ന്യൂനമർദ്ദം; കേരളത്തിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 103 പോയിന്‍റ് താഴ്ന്ന് 61,702ലും ദേശീയ സൂചിക നിഫ്റ്റി 35 പോയിന്‍റ് താഴ്ന്ന് 18,385ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ ഇടിയുകയായിരുന്നു. ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു. ……………. ഇന്ത്യയുടെ ജിഡിപിയിലേക്ക് യുട്യൂബ് 10,000 കോടി രൂപയുടെ മൂല്യത്തിലുള്ള സംഭാവന നല്‍കിയതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. …………………………………. രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ……………………………….. ഇന്ത്യന്‍ ഓഹരി വിപണിയില്‍…

Read More

സ്വർണക്കടത്തുക്കേസ്; അന്വേഷണം അവസാനിപ്പിക്കില്ല, കേന്ദ്ര ധനമന്ത്രാലയം

സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയിൽ രേഖാമൂലം മറുപടി നൽകിയത്.  ഉന്നതരുടെ പങ്കാളിത്തം കേസിൽ അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ?, അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട്…

Read More