
ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ
ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുണ്ടാവില്ലെന്ന് സൂചിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂർണമായും അഴിച്ചുപണിയില്ലെന്ന് ഗോവിന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. രണ്ടാം പിണറായി…