‘ഉപയോഗിക്കുക വലിച്ചെറിയുക എന്നത് വിവാഹ ബന്ധങ്ങളെയും ബാധിച്ചു, ലിവിങ് ടുഗദർ സമൂഹത്തിൽ കൂടുന്നു’; ഹൈക്കോടതി

പുതിയ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.  എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന…

Read More

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. വിശദ പരിശോധനകൾക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ഹയർസെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്‌മെന്റ് പൂർത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ പ്രവേശനം നേടി, മറ്റ് ക്വാട്ടകളിൽ…

Read More

ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല,  പല ജില്ലകളിലും പലതരം പ്രശ്‌നങ്ങൾ; പ്രതിപക്ഷം

കേരളത്തിലെ മഴ പ്രവചനങ്ങളിൽ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയിൽ. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു.  ‘പല ജില്ലകളിലും പല പ്രശ്‌നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റർ മാനേജ്‌മെൻറ് പ്ലാൻ നിലവില്ല. ഇത് പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്’.  അതേസമയം എന്നാൽ നാല് വിദേശകാലാവസ്ഥ പ്രവചന ഏജൻസികളുടെ മുന്നറിയിപ്പുകൾ കേരളം പണം നൽകി വാങ്ങി തുടങ്ങിയെന്ന് മന്ത്രി കെ രാജൻ സഭയിൽ പറഞ്ഞു. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം…

Read More

കേരളത്തിൽ ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ജാഗ്രതനിർദ്ദേശം

കേരളത്തിൽ ഇന്നും മഴ കനത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 29-08-2022: കോട്ടയം,…

Read More