
വാർത്തകൾ ഒറ്റനോട്ടത്തിൽ
നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. …………………………………. രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം…