സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ല; ആൺകുട്ടികൾ പഠിക്കണമെന്ന് ഹൈക്കോടതി

സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചൻരീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. കാമ്പസിലെ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ ഒരു എൻജിനിയറിങ് കോളേജിലെ വിദ്യാർഥി നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടിവരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ശ്രമം പ്രൈമറിക്ളാസുകൾമുതൽ തുടങ്ങണം. ആൺകുട്ടികളിൽ പൊതുവേ ചെറുപ്പംമുതൽ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ട്. ദുർബലരായ പുരുഷന്മാരാണ്…

Read More

പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; അടിയന്തര പ്രധാന്യത്തോടെ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണ…

Read More

‘കേരളത്തിൽ പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ചു’; വീണ ജോർജ്

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയിൽ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോർജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും വേണം. പച്ച മുട്ട ചേർത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണക്കാർക്കും ഹെൽത്ത് കാർഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ഉണ്ടാകണം. പാഴ്‌സലുകളിൽ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കർ വേണമെന്നും മന്ത്രി പറഞ്ഞു.

Read More

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഉത്തരവ് പിൻവലിച്ചു

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാവും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബർ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്.  കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംസ്ഥാന സർക്കാർ മരവിപ്പിച്ചത്. മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക സർക്കാർ, ജീവനക്കാരുടെ…

Read More

പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ അപകടം

പത്തനംതിട്ട വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്‌സിന്റെ സ്‌ക്രൂബ ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്തെമ്പാടും മോക്ഡ്രിൽ നടക്കുന്നുണ്ട്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകർ തേടിയിരുന്നു. ഇതേ തുടർന്നാണ് ബിനു അടക്കമുള്ള നാല് പേർ മോക്ക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാൽ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ സ്‌കൂബ ഡൈവിങ്…

Read More

എൻഐഎ റെയ്ഡ് വിവരം ചോർന്നതായി സംശയം: നേതാക്കൾ മുങ്ങി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലെ എൻഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോർന്നെന്നു സംശയം. പിഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുൻപു സ്ഥലംവിട്ടതാണു സംശയത്തിനിടയാക്കിയത്. മുൻ സംസ്ഥാന സെക്രട്ടറി നിസാറിൻറെ വീട്ടിൽനിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു. കൊല്ലത്ത് മുൻ ജില്ലാ പ്രസിഡൻറിൻറെ വീട്ടിൽനിന്ന് ഫോണുകൾ പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മുൻ ദേശീയ പ്രസിഡൻറ് ഒഎംഎ സലാമിൻറെ സഹോദരൻറെ വീട്ടിലും പരിശോധന നടന്നു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ………………………………………. ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ് വിൽപ്പനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന…

Read More

സംസ്ഥാനത്ത് 8 ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 26ന് രാത്രി 11.30 വരെ 2.5–3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന…

Read More