ഗുണ്ടകൾക്കെതിരെ ‘ഓപ്പറേഷൻ ആഗ്’: നൂറുകണക്കിന് ക്രിമിനലുകൾ പിടിയിൽ

കേരളത്തിൽ വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളാണ് കസ്റ്റഡിയിലായത്. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകൾ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തർ സംസ്ഥാന മോഷ്ടാവ് ജാഫർ എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലിൽ 181 പേർ പിടിയിലായി. കോഴിക്കോട് നഗരത്തിലും നിരവധി…

Read More

നികുതിയും സെസും കൂട്ടാൻ കാരണം അസാധാരണ പ്രതിസന്ധി, ഇന്ധനവില കൂട്ടിയതിനെ പർവതീകരിക്കുന്നു; ധനമന്ത്രി

ബജറ്റിൽ നികുതിയും സെസും വർധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരാണ്.  നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു  ഫേസ്ബുക്ക് പോസ്റ്റ്  2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും…

Read More

കോൺഗ്രസ് ഹർത്താലിന് എതിര്, ഇനി കോൺഗ്രസ് ഹർത്താലില്ല; ബജറ്റിനെതിരെ തീപാറും സമരം; സുധാകരൻ

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.  ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്.  സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി…

Read More

അയൽസംസ്ഥാനങ്ങളെക്കാൾ ഇന്ധന വില കൂടുന്നത് കേരളത്തിന്‌ തിരിച്ചടിയാകും; ഇ.പി. ജയരാജൻ

ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി കൂട്ടിച്ചേർത്തു. കർണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ നമുക്കുണ്ടാകും. കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ…

Read More

കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍; സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ്

കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുന്നതിനും തുക വകയിരുത്തിയതായി വെള്ളിയാഴ്ച പുറത്തുവിട്ട ബജറ്റ് വിശദാംശങ്ങളിൽ വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകുമോയെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. യഥാർഥചെലവിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് സംസ്ഥാനസർക്കാർ സമർപ്പിച്ചതിലുള്ളതെന്നും ജനങ്ങളുടെ ആശങ്കയും പരിസ്ഥിതിവിഷയങ്ങളുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യു.പി.എ. സർക്കാരിന്റെ കാലത്ത് 2009മുതൽ 2013വരെ 372 കോടി രൂപ മാത്രമാണ് റെയിൽവേ ബജറ്റുകളിൽ കേരളത്തിന് വകയിരുത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി….

Read More

ജനവിരുദ്ധ ബജറ്റ്; കോണ്‍ഗ്രസ് കരിദിനം ഇന്ന്

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും  നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍  ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ…

Read More

ടൂറിസം വികസനം; പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റിയാസ്

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞെന്നും അദ്ദഹം പറഞ്ഞു. മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, ഭക്ഷണത്തെരുവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തുമെന്നു പറഞ്ഞ മന്ത്രി ചരിത്രസാംസ്‌കാരിക പ്രാധാന്യമര്‍ഹിക്കുന്ന കേരളത്തിൽ ടൂറിസം സാധ്യതകള്‍ പരമാവധി…

Read More

ബജറ്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനമെന്ന് യുഡിഎഫ് എംപിമാർ, ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ

കേന്ദ്ര ബജറ്റിനെതിരെ യുഡിഎഫ് എംപിമാർ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനമില്ലെന്നും അസംസ്‌കൃത റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. നിരാശയുളവാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുവാക്കളുടെ തൊഴിലില്ലായ്മ…

Read More

ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടതോടെ കേരളിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന് ( ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച ശേഷം നാളെ (ഫെബ്രുവരി 1) ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിൻറെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത…

Read More

‘അഴിമതിയും ധൂർത്തും കാരണം കേരളം തകർന്നു’; വീണ്ടും ധവളപത്രവുമായി പ്രതിപക്ഷം

സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിൻറെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിൻറെ കാരണമെന്നാണ്  ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള യുഡിഎഫ് ധവളപത്രം. കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാൽ ഭാവിയിൽ കടം നാലുലക്ഷം കോടിയിൽ എത്തും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നിൽക്കണം.  2027 ൽ ഇത്…

Read More