
മാർച്ച് 9 മുതൽ എസ്എസ്എൽസി പരീക്ഷ; ഹയർ സെക്കൻഡറി മാർച്ച് 10ന്
എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ആൺകുട്ടികളുടെ എണ്ണം 2,13,801. പെൺകുട്ടികളുടെ എണ്ണം 2,00,561. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതി. ഫെബ്രുവരി 15 മുതൽ 25 വരെ ഐടി പരീക്ഷ പൂർത്തിയാക്കി. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24…