
കേരളത്തിൽ 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം
സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് തുടരുന്നു. ആറ് ജില്ലകളിലായി താപനില മുന്നറിയിപ്പ്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കി. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാം. ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരാം. ഈ ജില്ലകളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. കടുത്ത ചൂടിൽ, അതീവ ജാഗ്രത…