അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രിംകോടതി

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രിംകോടതി. പിതാവിനെ കാണാൻ വരാനാണ് സുപ്രിംകോടതി അനുമതി നൽകി നൽകിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തുടരാം. രോഗബാധിതനായ പിതാനിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കർശനമായ ജാമ്യവ്യവസ്ഥകൾ പാലിക്കണം. കർണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്. വിചാരണ പൂർത്തിയായെങ്കിൽ മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി നേരത്തെ ചോദിച്ചിരുന്നു. ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണയിൽ…

Read More

6 ജില്ലകളിൽ അതികഠിനമായ ചൂടിന് സാദ്ധ്യത; 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം

സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ * പൊതുജനങ്ങൾ പകൽ 11…

Read More

കൊവിഡ് മഹാമാരിക്ക് മുന്നിൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തുകയുണ്ടായി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആർദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണിത്. പുതിയ ആളുകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി വെന്റിലേറ്ററിൽ നിന്ന് പഴയ ആളുകളെ വിശ്ചേദിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടുവെന്നും എന്നാൽ കേരളത്തിൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസിയുവും വെന്റിലേറ്ററും കൊവിഡ് കാലത്തും ഒഴിഞ്ഞുകിടന്നു. കൊവിഡ് വരുമെന്ന് കണ്ടുണ്ടാക്കിയ വികസനമല്ല ഇതെന്ന് പറഞ്ഞ…

Read More

ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദി; സാക്കിർ നായികിന്റെ വീഡിയോ നിരന്തരം കണ്ടെന്നും എഡിജിപി

കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഷാറൂഖ് സെയ്ഫിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായി. തീവ്ര മൗലികവാദിയാണ് പ്രതി. സാക്കിർ നായ്ക്, ഇസ്രാ അഹമ്മദ് തുടങ്ങി മൗലികവാദികളായ ആളുകളുടെ വീഡിയോസും മറ്റും നിരന്തരം നോക്കിയ ആളാണ്. പ്രതി മൗലികവാദിയാണ്. അക്രമം ചെയ്യാൻ ആസൂത്രണം ചെയ്താണ് പ്രതി കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. റെയിൽവെ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി. മറ്റ് സംസ്ഥാന പൊലീസുമായും കേന്ദ്ര…

Read More

അരിക്കൊമ്പൻ: സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

 അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേൾക്കുകയും ഹർജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഉപദ്രവകാരികളായ…

Read More

സംസ്ഥാന ഫൊറൻസിക് ലാബിന് ദേശീയ അംഗീകാരം നഷ്ടമായി

നടപടിക്രമങ്ങൾ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനു സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ട‍റിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്‍റ്റിങ് ആൻഡ് കാലിബ്രേഷൻ (എൻഎ‍ബിഎൽ) അംഗീകാരം (അക്രഡിറ്റേഷൻ) നഷ്ടമായി.    4 മാസം വരെ ഈ വിവരം രഹസ്യമാക്കി വച്ച ഫൊറൻസിക് ലാബ് അധികൃതർ, അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എൻഎ‍ബിഎല്ലിന്റെ ലോഗോ ഉപയോഗിച്ച് ഇക്കാലയളവിൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ വിവിധ കോടതികൾക്കു കൈമാറിയതും വിവാദത്തിൽ.  എൻഎ‍ബിഎല്ലിന്റെ അംഗീകാരം നഷ്ടമായാൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകളുടെ ആധികാരിക‍തയാണു കോടതിയിൽ ചോദ്യം…

Read More

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഏഴ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 38 ശതമാനം കുറവ് വേനൽ മഴയാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. *…

Read More

അരിക്കൊമ്പൻ വിഷയത്തിൽ കേരളം സുപ്രീംകോടതിയില്‍

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്‍റെ ഭാ​ഗത്തു നിന്നുള്ള ആവശ്യം. കൂടാതെ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം…

Read More

സൗദിയിലെയും ആഫ്രിക്കയിലെയും ഉഷ്ണക്കാറ്റിനും കേരളത്തിലെ അസാധാരണ ചൂടിന് പങ്കെന്ന് വിദഗ്ധർ

കേരളത്തിലെ അസാധാരണ താപനിലയ്ക്കു പിന്നിൽ ആഫ്രിക്കയിലെയും സൗദി അറേബ്യയിലെയും മരുഭൂപ്രദേശത്തു നിന്നുള്ള ഉഷ്ണക്കാറ്റിനും പങ്കുള്ളതായി നിരീക്ഷകർ. പശ്ചിമതീരം വഴി കേരളത്തിൽ എത്തുന്ന ഈ തീക്കാറ്റാണ് ഉത്തര കേരളത്തിൽ പലയിടത്തും താപനില 40 ഡിഗ്രിയും കടന്നു മുന്നേറാൻ കാരണമെന്നു കരുതപ്പെടുന്നു. അറബിക്കടലിന്റെ ഉപരിതല താപം ഏകദേശം 31 ഡിഗ്രി സെൽഷ്യസാണ്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി രാത്രികാല താപനില 27 ഡിഗ്രിയും. കടലും കരയും ഏതാണ്ട് ഒരുപോലെ ചുട്ടുപഴുത്ത സ്ഥിതി. ഇതുമൂലം കടലിൽ നിന്നു കരയിലേക്കും തിരികെയുമുള്ള വായുസഞ്ചാരം സജീവമല്ല….

Read More

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുകയും ബസ് സര്‍വീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകും. 140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകള്‍ക്ക്…

Read More