
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത; ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്തു വേനൽ മഴ മെച്ചപ്പെടുന്നു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടും. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് ഒപ്പം പെടുന്നനെയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മഴ കിട്ടുമെങ്കിലും താപനില മുന്നറിയിപ്പും തുടരുകയാണ്. പാലക്കാട്, ആലപ്പുഴ, കോട്ടയം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ…