കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ…

Read More

പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രമെന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നത്. കൂടാതെ അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്….

Read More

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. വൈകാതെ ഈ ബന്ധം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നുവെന്നും അവരാണ് ഭരണം നിയന്ത്രിക്കുന്നതെന്നും മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു വെന്നും ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നതായും അദ്ദേഹം തുറന്നടിച്ചു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ…

Read More

‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം; എം വി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് തുറന്നടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്നും വിഷയമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും…

Read More

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാട്; സര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വി.ഡി. സതീശന്‍

റോഡുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ച സർക്കാരിന്റെ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് എഐ ക്യാമറകൾക്കുള്ള ടെൻഡർ നൽകിയതെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സതീശൻ സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു.  1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് അനുസരിച്ച് സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പിനിക്കും കച്ചവടക്കാരനും മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് പറയുന്നുണ്ട്. എന്നാൽ എഐ…

Read More

സംസ്ഥാനത്ത് 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ…

Read More

കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യത

കേരളത്തിൽ ഇന്നും പരക്കെ ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പകൽ സമയങ്ങളിൽ സാധാരണയേക്കാൾ താപനില ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടെ മഴ തുടരും. നാളെ വയനാട് ജില്ലയിലും, 29 ന് പാലക്കാടും, 30 ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

കേരളത്തിൽ വരും മണിക്കൂറുകളിൽ 8 ജില്ലകളിൽ മഴ സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ 26-04-2023: പത്തനംതിട്ട, എറണാകുളം. 27-04-2023: എറണാകുളം. 28-04-2023: വയനാട്. 29-04-2023: പാലക്കാട്. 30-04-2023: എറണാകുളം, ഇടുക്കി. വേനൽ ചൂടി കഠിനമാകുന്ന…

Read More

‘ആർഎസ്‌എസ് നിരോധനവും ഗുജറാത്ത് കലാപവും പഠിപ്പിക്കും’: കേരളത്തിൽ ചരിത്രം മാറില്ല

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങളടക്കം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ എസ്‌സിഇആർടി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കും. മുഗൾ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ പഠിപ്പിക്കും. സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗത്തിലാണു തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. പാഠപുസ്തകത്തിൽനിന്ന് സ്വാതന്ത്ര്യസമര സേനാനികൾ, ഗുജറാത്ത് കലാപം, ആർഎസ്‌എസിന്റെ നിരോധനം എന്നിവ ഒഴിവാക്കിയതിനെതിരെ കരിക്കുലം കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്ര പുസ്തകത്തിൽനിന്നു മൗലാന അബ്ദുൽ കലാം ആസാദിന്റെ പേര് ഒഴിവാക്കിയിരുന്നു. മുഗൾ…

Read More

എഐ ക്യാമറ: പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി, സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ

സംസ്ഥാന സർക്കാരിന്റെ എഐ ക്യാമറ കരാറിൽ സര്‍വ്വത്ര ആശയക്കുഴപ്പം. പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു. ഗതാഗത നിയമ ലംഘനം പിടികൂടാൻ 2018 ൽ ബി ഒ ടി മാതൃകയിൽ കെൽട്രോൺ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച് ചര്‍ച്ചകളാരംഭിക്കുന്നത്. 2019ലാണ്…

Read More