അധ്യാപക പ്രതിഷേധത്തിന് പിന്നാലെ സ്കൂൾ പ്രവൃത്തി ദിവസം 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ…

Read More

നഗ്‌നതാ പ്രദര്‍ശനക്കേസിലെ പ്രതിക്ക് സ്വീകരണം: വിമര്‍ശനവുമായി വനിതാ കമീഷന്‍

 നഗ്‌നതാ പ്രദര്‍ശനക്കേസിലെ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. പ്രതിക്ക് സ്വീകരണം നല്‍കിയ സംഭവം അസംബന്ധമാണെന്നും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു.  സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവുമെന്ന് വനിത കമീഷന്‍ വ്യക്തമാക്കി….

Read More

സ്വകാര്യബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു.   സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.

Read More

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. അതിനിടെ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ലക്ഷദ്വീപില്‍ മിനിക്കോയ് ദീപില്‍ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച്‌ ഞായറാഴ്ചയാണ് കേരളത്തില്‍ എത്തേണ്ടത്. എന്നാല്‍, വൈകുമോയെന്ന് ആശങ്കയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5…

Read More

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ 4ന്; സ്ത്രീ തീർഥാടകർക്ക് മാത്രമായും വിമാനം

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ 4 ന് കണ്ണൂരിൽ നിന്ന് തിരിക്കും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിച്ചു. സ്ത്രീ തീർഥാടകർ മാത്രം യാത്ര ചെയ്യുന്ന വിമാനം ഇത്തവണത്തെ പ്രത്യേകതയാണ്. 11,121 പേരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ പോകുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 6831 പേർ. 4290 പുരുഷ ഹാജിമാരും ഇത്തവണ ഹജ്ജ് നിർവഹിക്കും. സ്ത്രീ തീർഥാടകളുടെ എണ്ണം പരിഗണിച്ച് ഇത്തവണ ഒരു വിമാനം…

Read More

മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയെന്ന് രാഹുൽ ഗാന്ധി; പിന്നാലെ വിമർശനവുമായി ബിജെപി

മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ”മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകർത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു”– രാഹുൽ ഗാന്ധി പറഞ്ഞു.  രാഹുലിന്റെ പരാമർശത്തിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്‌ലിം ലീഗിനെ മതേതര പാർട്ടി എന്ന് വിശേഷിപ്പിച്ചത്…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളം; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ കേരളത്തെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.  ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളില്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ഡോ. ഗ്രേസ് അച്യുഗുരാ ആരാഞ്ഞു. രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നുമെടുത്തുള്ള…

Read More

സംസ്ഥാനത്ത് അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും

ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ജൂൺ മാസത്തിൽ ഈടാക്കാൻ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുക. റഗുലേറ്ററി കമ്മിഷൻ നേരത്തെ അനുവദിച്ച 9 പൈസയ്ക്ക് പുറമേയാണ് പുതിയ വർധന നടപ്പാക്കുന്നത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക ഉപഭേക്താക്കൾക്ക് സുക്ഷ്മതയുള്ള ഉപയോഗത്തെ കൂട്ടിയ നിരക്കിൽ നിന്ന് ഒഴിവാകാനുള്ള മാർഗമാണിത്. നിലവിൽ ഈടാക്കുന്ന…

Read More

കേരളത്തിൽ മഴ കനക്കും; എറണാകുളത്തടക്കം യെല്ലോ അലർട്ട്, 115 മി.മീ വരെ മഴ ലഭിച്ചേക്കാം

സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം. രാവിലെ രണ്ട് ജില്ലകളിലായിരുന്ന യെല്ലോ അലർട്ട് മൂന്ന് ജില്ലകളിലേക്കാക്കി വ്യാപിപ്പിച്ചു. എറണാകുളം ജില്ലയിലാണ് ഇപ്പോൾ യെല്ലോ അലർട്ട് പുതുതായി പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. മധ്യ കേരളത്തിലാകും ഇന്ന് മഴ കനക്കാൻ സാധ്യത കൂടുതലെന്നാണ് വ്യക്തമാകുന്നത്. കാലവർഷത്തിന് മുന്നോടിയായി കാറ്റിൻറെ ഗതി അനുകൂലമാകുന്നതാണ് മഴ കനക്കാൻ കാരണം.  ഇതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിൻറെ അന്തരീക്ഷത്തിലേക്ക് എത്തുന്നതിനാൽ മഴ മെച്ചപ്പെടുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരള – കർണാടക –…

Read More