
‘ഏകസിവിൽകോഡ് നടപ്പാകില്ല, കോൺഗ്രസ് ഒപ്പമുണ്ട്’; മുസ്ലിം സംഘടനകൾക്ക് ഉറപ്പ് നൽകി താരിഖ് അൻവർ
ഏക സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തി. കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്ലിം സംഘടനകൾക്ക് ഉറപ്പു നൽകി. 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായും താരിഖ് അൻവർ സംഘടനകളെ അറിയിച്ചു. ഏകസിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് മൗനം തുടരുന്നുവെന്ന ആക്ഷേപം സിപിഎം അടക്കം ഉയർത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം. ഫോണിലൂടെയാണ് കേരളത്തിലെ മുസ്ലിം സംഘടനകളുമായി താരിഖ് അൻവർ ചർച്ച നടത്തിയത്….