മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു….

Read More

മഅ്ദനിക്ക് നാട്ടിലേക്ക് മടങ്ങാൻ വീണ്ടും സുപ്രീംകോടതി അനുമതി ; ജാമ്യ വ്യവസ്ഥയിലും ഇളവ്

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാനും നാട്ടിൽ ചികിത്സ നേടാനും അനുമതി നൽകി സുപ്രീംകോടതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി മഅ്ദനിക്ക് പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തന്നെ താമസിക്കണമെന്നാണ് കോടതി നിർദ്ദേശം. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി ചികിത്സയ്ക്കായി ജില്ല വിട്ട് പോകാവുന്നതാണ്. ഇത്തവണ കേരളത്തിലേക്കു…

Read More

മഴ വരുന്നുണ്ടേ ….. 4 ജില്ലകളിൽ യെല്ലോ അലർട്ട്; മോശം കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കാസർഗോഡ് ജില്ലയിലും, 18 ആം തിയതി…

Read More

പി.ടി.7നു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്ന് സംശയം

വനംവകുപ്പു പിടികൂടി ധോണി ക്യാംപിലെ കൂട്ടിലടച്ച പി.ടി.7 (ധോണി) കാട്ടാനയ്ക്കു വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ. കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്നു വനംവകുപ്പ് അറിയിച്ചു. ആനയെ പിടികൂടുമ്പോൾത്തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്നാണു സംശയം. കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്തു നിന്നാണു…

Read More

സിൽവർ ലൈൻ വീണ്ടും സജീവ പരിഗണനയിലേക്ക്; മെട്രോമാൻ നൽകിയ ബദൽ നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്യും

ഒരു ഇടവേളയ്ക്ക് ശേഷം സിൽവർലൈൻ വീണ്ടും സജീവ പരിഗണനയിലേക്ക് എത്തുകയാണ്. മെട്രോമാൻ ഇ.ശ്രീധരൻ നൽകിയ ബദൽ നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്യും. നിലവിലുള്ള ഡി.പി.ആറിൽ അടക്കം മാറ്റങ്ങൾ വന്നേക്കുമെന്നാണ് സൂചന. കേരളത്തിന് അതിവേഗപാത വേണമെന്ന് ഇ. ശ്രീധരൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇ. ശ്രീധരന്റെ നിർദേശങ്ങളെ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ.വി തോമസ് രണ്ട് ദിവസം…

Read More

സിൽവർലൈൻ നടക്കില്ല; അതിവേഗ പാതയൊരുക്കാം; ഇ.ശ്രീധരൻ

സംസ്ഥാനത്ത് അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി  കെ.വി.തോമസ് പൊന്നാനിയിലെത്തി ചർച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റിയ കേസ്; പരാതിക്കാരനെതിരെ ലോകായുക്ത, കേസ് മാറ്റി വെക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതെന്നും പരിഹാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റി എന്ന് കാട്ടി ലോകായുക്തയ്ക്ക് പരാതി നൽകിയ ആർ എസ് ശശികുമാറിനെതിരെയാണ് ലോകായുക്തയുടെ പരിഹാസം. കേസ് ഇടക്കിടെ മാറ്റി വെക്കുന്നത് നല്ലതാണെന്നും ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും ഉപലോകായുക്ത ചോദിച്ചു. ‘ഈ കേസ് ഒന്ന് തലയിൽ നിന്ന് പോയാൽ അത്രയും നല്ലതാണെന്നും’ ലോകായുക്ത വ്യക്തമാക്കി. കേസ് ഇടക്കിടെ മാറ്റി വെക്കാൻ ആവശ്യപ്പെടാതെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനും ലോകായുക്ത ആവശ്യപ്പെട്ടു. നേരത്തെയും  പരാതിക്കാരനായ ശശികുമാറിനെതിരെ വിമർശനവും പരിഹാസവും ലോകായുക്ത നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ്…

Read More

ഇഡി വരും; 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക

ഇന്ന് 43,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിംഗും നടത്തുന്ന സമയം കൂടിയാണിത്. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാട് ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ്…

Read More

അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രം; അരിക്കൊമ്പനുമേൽ കേരളത്തിനും തമിഴ്നാടിനും തുല്യ അവകാശം: തമിഴ്നാട് മന്ത്രി

അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ലെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദൻ. അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു.  ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദൻ പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി…

Read More

തലസ്ഥാനം മാറ്റണമെന്ന ആവശ്യം; ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി ഈഡൻ

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പാർലമെന്റിൽ നൽകിയ സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംപി. ‘ഇത്തരം ബില്ലുകൾ എം പിയുടെ അവകാശമാണ്. ഒരു ആശയത്തെ പ്രചരിപ്പിക്കാനും അത് ചർച്ചയാക്കാനുമാണ് ഈ രീതിയിലുള്ള ബില്ലുകൾ നൽകുന്നത്. അതിനപ്പുറമുള്ള ഗൗരവം ഇതിനില്ല. വിവാദങ്ങളിൽ കെട്ട് പിണഞ്ഞ് കിടക്കുന്ന സംസ്ഥന സർക്കാർ തങ്ങളുടെ മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രത്തിന്റെ സഹായത്തോടെ ഈ ബിൽ ചോർത്തി നൽകിയത്’ ഹൈബി ഈഡൻ ആരോപിച്ചു….

Read More