എ ഐ ക്യാമറയിൽ കുടുങ്ങി ജനപ്രതിനിധികളും; കണക്ക് പുറത്ത് വിട്ട് ഗതാഗത മന്ത്രി

സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയിൽ കുടുങ്ങിയ ജനപ്രതിനിധികളുടെ കണക്ക് പുറത്ത് വിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനത്തിന് ഒരുമാസത്തിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങളാണ്. 19 എം.എല്‍.എമാരും പത്ത് എം.പിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് അറിയിച്ചു. ഒരു എം.പി. പത്തുതവണയും ഒരു എം.എല്‍.എ. ഏഴുതവണയും നിയമം ലംഘിച്ചിട്ടുണ്ട്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

Read More

‘മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു’; വി.ഡി സതീശൻ

മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു എന്നും സംഘപരിവാർ മോഡലിൽ ഭിന്നിപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. എരിതീയിൽ എണ്ണ ഒഴിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഷംസീർ മാപ്പ് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അത് കെട്ടടങ്ങുമായിരുന്നു. ഗോവിന്ദന് ഗോള്‍വാള്‍ക്കറേയും ഗാന്ധിയേയും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് എന്ത് ചെയ്യാൻ പറ്റും. അദ്ദേഹത്തിനെ പോലെ പണ്ഡിതനല്ല താൻ. സർക്കാർ ഭരണ…

Read More

നിയമസഭാ സമ്മേളനം ആഗസ്റ്റ് ഏഴ് മുതൽ

 15-ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് തുടങ്ങും. പ്രധാനമായും നിയമനിർമാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്. ആകെ 12 ദിവസമാണ് സമ്മേളനം ചേരുക. ഒട്ടേറെ സുപ്രധാന ബില്ലുകൾ സമ്മേളനത്തിൽ പരിഗണിക്കും. 24ന് സമ്മേളനം അവസാനിക്കും. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ സഭയിൽ അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തിയ്യതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ…

Read More

സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു; ഇന്ന് ഒരു പവൻ സ്വർണത്തിന് 44,080 രൂപ

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ്. ഇന്നലെ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ സ്വര്‍ണം പവന് 120 രൂപയെന്ന നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണം 44320 രൂപയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ്…

Read More

ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, ചാക്കിൽ കെട്ടിയ നിലയിൽ

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നൽകിയ ഹർജി തന്റെ അറിവോടെ അല്ലെന്ന് ഐ ജി ലക്ഷ്മൺ; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി, ഹർജി പിൻവലിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും ഐജി അറിയിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന അതിഗുരുതര ആരോപണമായിരുന്നു ഐജി ലക്ഷ്ണൺ ഉന്നയിച്ചത്. മോൺസൺകേസിൽ പ്രതിയാക്കിയതിനെതിരെ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഈ ഹര്‍ജിയുടെ ഗൗരവം കണക്കിലെടുത്ത് വലിയ അച്ചടക്ക നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നതിനിടെയാണ് അഭിഭാഷകനെ പഴിചാരി ഐജി. ജി…

Read More

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി പൊലീസ് ഒതുങ്ങുന്നു: രമേശ്‌ ചെന്നിത്തല

ഇപ്പോൾ കേരളത്തിലേത് ഏറ്റവും കാര്യക്ഷമതയില്ലാത്ത പൊലീസ് ആണെന്ന് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനുമെതിരെ എടുത്ത കേസുകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.മുഖ്യമന്ത്രിയുടെ ഓഫീസ് ജനാധിപത്യത്തിന്‍റെ  കഴുത്ത് ഞെരിച്ചു കൊള്ളുന്നു.കേരളത്തിൽ നടക്കുന്നത് കാടത്തം.ബ്രാഞ്ച് കമ്മിറ്റി മുതൽ എ.കെ.ജി സെന്‍റര്‍ വരെ പൊലീസിന്‍റെ  പ്രവർത്തനത്തിൽ ഇടപെടുന്നു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നു.ശിവശങ്കർ ചെയ്ത കാര്യങ്ങൾ…

Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 3500ൽ അധികം വരുന്ന യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ ഇന്ന് രാത്രിയോടെ കടലിലിറക്കും. എന്നാൽ മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറായി കഴിഞ്ഞു. ഇന്ന്…

Read More

യുപിയുമായി കേരളത്തെ താരതമ്യം ചെയുന്നത് യുപിയെ വെള്ള പൂശാൻ, ആലുവ സംഭവത്തിൽ നീതി ഉറപ്പിക്കും; മന്ത്രി റിയാസ്

ആലുവ കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തെ യു പി യുമായി താരതമ്യം ചെയുന്നത് യു പി യെ വെള്ള പൂശാനാണ്. ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യു പി. ബിജെപി നേതാക്കൾ പറയുന്നത് മനസിലാക്കാം. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ യു പി യെ വെള്ളപൂശുന്നത്തിൽ ദേശിയ നേതൃത്വം നിലപാട് വ്യക്തമാക്കണം. ആലുവ സംഭവത്തിൽ നീതി ഉറപ്പിക്കും. സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ്…

Read More

വിനോദ് കുമാർ ഡിജിപി പദവിയോടെ വിജിലൻസ് ഡയറക്ടർ; മനോജ് ഏബ്രഹാം ഇന്റലിജൻസ് മേധാവി

ഇന്റലിജൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചും, ഇന്റലിജൻസ് മേധാവിയായി എഡിജിപി മനോജ് എബ്രഹാമിനെ നിയമിച്ചും പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി ടോമിൻ ജെ.തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ്കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയർത്തിയത്. ജയിൽ മേധാവി കെ.പദ്മകുമാറിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമനെ ഉത്തര മേഖല ഐജിയായി നിയമിച്ചു. എ.അക്ബറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. ക്രമസമാധാന ചുമതലയുളള…

Read More