ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

സംസ്ഥാനത്തെ മേയ്,ജൂൺ മാസങ്ങളിലെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ആഗസ്റ്റ് 23ന് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1550 കോടി സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടിയും 212 കോടി ക്ഷേമനിധി ബോർഡ് പെൻഷന് വേണ്ടിയുമാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ ഗൂണഭോക്താക്കൾ. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ തുക ലഭ്യമാകുന്നത്. ഓണം…

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വൻസ്വീകരണമൊരുക്കി പാർട്ടി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എം.പി സ്ഥാനം പുനഃസ്ഥാപിച്ച ശേഷം ആദ്യമായിട്ടാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ആവേശോജ്ജ്വല സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. അദ്ദേഹം പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് കൽപ്പറ്റയിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കാൽലക്ഷം പ്രവർത്തകരെത്തും.  വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ്, എ.പി. അനിൽകുമാർ…

Read More

മഴ മുന്നറിയിപ്പ്; കേരളത്തിൽ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ രണ്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നാളെ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടാണ്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.  

Read More

ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല; ഹർജി തള്ളി

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പുരസ്‌കാര നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നും, അർഹതയുള്ളവരെ തഴഞ്ഞെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.  രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഇതിലുണ്ടായിരുന്നു. ഹർജിയിൽ നേരത്തെ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത്…

Read More

രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്ക്; മണ്ഡലത്തിലെത്തി ജനങ്ങളെ കാണും, പുതുപ്പള്ളിയിലേക്ക് എത്താനും സാധ്യത

അപകീർത്തി കേസിൽ അനുകൂല വിധി വന്നതിനെ തുടർന്ന് എം.പി സ്ഥാനം പുന:സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതുപ്പള്ളിയിലേക്ക് രാഹുലിന്‍റെ അപ്രതീക്ഷിത എൻട്രി ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായാണ് രാഹുല്‍ ഇത്തവണ വയനാട്ടിലേക്ക് എത്തുന്നത്. കല്‍പ്പറ്റയില്‍ നടക്കുന്ന പൊതു സമ്മേളനത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. സാധാരണ രാഹുല്‍…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; നേട്ടമുണ്ടാക്കി യുഡിഎഫ്, സിപിഐഎം സീറ്റ് പിടിച്ചെടുത്ത് ബിജെപി

സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി…

Read More

കേരളത്തിലേക്ക് പുതിയ സർവീസുകളുമായി എത്തിഹാദ് എയർവേയ്സ്; 2024 ജനുവരി മുതൽ സർവീസ് തുടങ്ങും

ഉയർന്ന വിമാന ടിക്കറ്റ് നിരക്കും, സർവീസുകളുടെ കുറവും കാരണം നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന പ്രസികൾക്കുള്ള സന്തോഷ വാർത്തയാണ് എത്തിഹാദ് എയർവേയ്സ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകളാണ് ഇത്തിഹാദ് എയർവേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ രണ്ട് സര്‍വീസുകള്‍ . 2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകളുടെ എണ്ണം എത്തിഹാദ് വര്‍ധിപ്പിക്കുന്നത്. കൊച്ചിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങളുടെ…

Read More

‘കേരള’ എന്ന് പേര് മാറ്റി ‘കേരളം’ എന്നാക്കണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി

സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്…

Read More

കേരളത്തിലെ കെ ഫോൺ; മാതൃക പഠിക്കാന്‍ തമിഴ്നാട്

കേരളത്തിലെ കെ ഫോണിന്റെ മാതൃക പഠിക്കാൻ തമിഴ്നാട് ഐ ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തിരുവനന്തപുരത്ത് എത്തി. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച്‌ ചോദിച്ചറിഞ്ഞു.തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുക. കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐ ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം ഡി എ ജോണ്‍ ലൂയിസ്, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍…

Read More

‘സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല’: വിലക്കയറ്റം സഭയിലുന്നയിച്ച് പ്രതിപക്ഷം, മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭയിലുന്നയിച്ച് പ്രതിപക്ഷം. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തരപ്രമേയ നോട്ടീസിൽ പി.സി വിഷ്ണുനാഥ് ആരോപിച്ചു. വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ലെന്നും സപ്ലൈകോ വഴി വിപണിവിലയേക്കാൾ കുറഞ്ഞ വിലയിൽ പതിമൂന്ന് സാധനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഡിമാന്റ് കൂടിയത് കൊണ്ടാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ തീർന്നത്,…

Read More