ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയതോ മിതമായതോ ആയ രീതിയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

Read More

വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ; സഹായം നൽകാതെ കേന്ദ്രം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ഓണത്തിന് മുമ്പ് വീണ്ടും കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബോണസും ഓണം അഡ്വാന്‍സുമെല്ലാം മുന്‍വര്‍ഷത്തെ പോലെ കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് വീണ്ടും കടമെടുക്കേണ്ടി വരുന്നത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ട സഹായങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നതല്ലാതെ അനുകൂല തീരുമാനം ഇതുവരെ എടുത്തിട്ടില്ല പ്രതിസന്ധി കടുത്തു നില്‍ക്കുകയാണെങ്കിലും ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ കൊടുക്കാനാണ് തീരുമാനം. 600 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം വേണ്ടത്. വിപണി ഇടപെടലിനായി…

Read More

കേരള മാതൃകയിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാൻ മഹാരാഷ്ട്ര; മന്ത്രിതലത്തിൽ ചർച്ച നടത്തും

സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ  വിവേക് ഭീമാൻവർ   ഗതാഗത വകുപ്പ് മന്ത്രി  ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. കേരള മാതൃകയിൽ എ ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നി ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ…

Read More

കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സ്ഥിതി; ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ല , വിമർശനവുമായി രമേശ് ചെന്നിത്തല

ഇത്തവണ ഓണത്തിന് മാവേലി കേരളത്തിലേക്ക് വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് വിലകയറ്റത്തിനെതിരെ ഐ എൻ ടി യു സി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി…

Read More

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മെഡലിന് അർഹരായത് 9 പേർ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ മഹേഷിനാണ്. എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്ഐ ആർ ജയശങ്കർ, എഎസ്ഐ ശ്രീകുമാർ, എൻ ​ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജ​ഗോപാൽ, എം ബിജു പൗലോസ്…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികൾ, സംവാദത്തിന് വിളിച്ച് ജയ്ക്ക്, കേരള വികസനം ചർച്ചയാക്കാമെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ തിരക്കിട്ട പ്രചാരണത്തിലാണ് ഇടത് സ്ഥാനാർത്ഥി ജയ്ക് സി തോമസും യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും.സ്ഥാനാർത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാർത്ഥികൾ ഓരോ ദിവസവും സജീവമാവുകയും ചെയ്യുന്നു. പുതുപ്പള്ളിയിലെ വികസനം ചർച്ചയാക്കുന്ന എൽഡിഎഫിന് ചാണ്ടി ഉമ്മൻ നൽകിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി. വികസന വിഷയത്തിൽ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന്…

Read More

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയം; ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പെരുമ്പാവൂരില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്ള റേഷന്‍ റൈറ്റ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. “ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മലയാളികള്‍ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്. ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്….

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായിട്ടും നിരക്ക് ഉയര്‍ത്തേണ്ടി വരും. ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറ‍ഞ്ഞു.

Read More

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ഓണത്തോട് അനുബന്ധിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്കു വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം നിരസിച്ചത്. ടിക്കറ്റു നിരക്കു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവു മാത്രമേയുള്ളു. ഡൈനാമിക് പ്രൈസിസങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റു ബുക്കു ചെയ്യുക മാത്രമാണ് മാർഗമെന്ന് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം…

Read More

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തും. പരീക്ഷക്ക് ഈ ഭാഗങ്ങളിൽനിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്….

Read More