
രക്ഷിതാക്കൾ തയ്യാറാണെങ്കിൽ യു.പിയിൽ മർദനമേറ്റ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കും: മന്ത്രി ശിവൻകുട്ടി
രക്ഷിതാക്കൾ തയ്യാറാണെങ്കിൽ യു പിയിൽ അധ്യാപിക സഹപാഠികളെകൊണ്ട് മർദിച്ച കുട്ടിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഉത്തർ പ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിൽ നടന്ന സംഭവത്തിൽ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മന്ത്രി കത്തയച്ചിരുന്നു. നേഹ പബ്ലിക് സ്‌കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ സുരക്ഷയെയും…