
കേരളത്തിന് ആശ്വാസം ; ടെൻഡറിനേക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന് കമ്പനികൾ
ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ, ടെണ്ടറിൽ മുന്നോട്ട് വെച്ച തുക കുറക്കാമെന്ന് കെഎസ്ഇബിക്ക് ഉറപ്പ് നൽകി കമ്പനികൾ. യൂണിറ്റിന് 6 രൂപ 88 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് അദാനി പവർ കമ്പനിയുടേയും ഡി ബി പവർ കമ്പനിയുടേയും വാഗ്ദാനം. എന്നാൽ റദ്ദാക്കിയ കരാർ പ്രകാരമുള്ള തുകയെക്കാൾ ഉയർന്ന നിരക്കാണിത്. 500 മെഗാവാട്ട് അഞ്ച് വർഷത്തേക്ക് വാങ്ങാനുള്ള ടെണ്ടറിൽ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. അദാനി പവർ കമ്പനി യൂണിറ്റിന് 6 രൂപ 90 പൈസയും ഡി…