18-ന് നടത്താനിരുന്ന പി.എസ്.സി. പരീക്ഷകളും കായികക്ഷമതാപരീക്ഷയും മാറ്റിവെച്ചു

പി.എസ്.സി. 18-ന് നടത്താനിരുന്ന രണ്ടു പരീക്ഷകൾ നിപ നിയന്ത്രണങ്ങൾ പരിഗണിച്ച് മാറ്റിവെച്ചു. മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), കെയർ ടേക്കർ-ക്ലാർക്ക് (കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ പിന്നീട് തീരുമാനമെടുക്കും. കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 16 വരെ നടത്താനിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കായികക്ഷമതാപരീക്ഷയും മാറ്റി. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോഴിക്കോട് സെയ്ന്റ് സേവ്യേഴ്സ് യു.പി….

Read More

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒപ്പം നാല്‍പത് മുതല്‍ അമ്ബത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു .  എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നലെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂനമര്‍ദം രണ്ടുദിവസം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങാൻ…

Read More

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം ;രണ്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. രണ്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നാളെ രാവിലെ ഇരുവരുടെയും ഫലം വരും. മുംബൈയിൽ നിന്ന് കോഴിക്കോട് വഴി വീട്ടിലേക്ക് എത്തിയ കാട്ടക്കാട സ്വദേശി ശ്വസംമുട്ടും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ നിപയാണെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കേരളത്തിലെ പത്രങ്ങളിൽ വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി; പ്രഭാസ്

മലയാളികൾക്കും പ്രിയതാരമാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ബാഹുബലിയിലൂടെയാണ് താരം മലയാളക്കര കീഴടക്കുന്നത്. ബാഹുബലിയുടെ ചിത്രീകരണവും കേരളത്തിൽ നടന്നിരുന്നു. അന്നു സംഭവിച്ച ഒരു കാര്യം തന്നെ വിഷമിപ്പിച്ചെന്നും അതുമായി ബന്ധപ്പെട്ടു പത്രങ്ങളിൽവന്ന വാർത്ത തന്നെ ഞെട്ടിച്ചെന്നുമാണ് പ്രഭാസ് പറഞ്ഞത്. താരങ്ങളും സാധാരണക്കാരായ മനുഷ്യരാണെന്ന് പ്രഭാസ്. സാധാരണക്കാരെ പോലെ തന്നെ ഞങ്ങളെയും ഇത്തരം ഗോസിപ്പുകൾ ബാധിക്കാറുണ്ട്. ബാഹുബലി ആദ്യഭാഗം ഷൂട്ട് നടക്കുന്ന സമയം. കേരളത്തിലാണ് ഷൂട്ട്. ടൈറ്റ് ഷൂട്ടാണ്. ഇതിനിടയിൽ ചെളിയിൽ വീണ് എൻറെ കൈ മുറിഞ്ഞു. പിറ്റേന്ന്,…

Read More

കേരളത്തിൽ പുതിയ നിപ കേസുകളില്ല; 94 സാംപിളുകൾ കൂടി നെഗറ്റീവെന്ന് വീണാ ജോർജ്

കേരളത്തിൽ പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധിച്ചതിൽ 94 സാംപിിളുകൾ കൂടി നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

Read More

‘കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കായി വീതിച്ചു നൽകണം’: മുൻ ജീവനക്കാരന്റെ ആവശ്യം തള്ളി  സർക്കാർ

രണ്ടു ഭാര്യമാർക്കായി കുടുംബപെൻഷൻ വീതിച്ചു നൽകാനാവില്ലെന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും സർവീസ് ചട്ടങ്ങൾ ബാധകമാണെന്നും സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തന്റെ മരണശേഷം കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കും വീതിച്ചു നൽകണമെന്ന മുൻ ജീവനക്കാരന്റെ ആവശ്യം സർക്കാർ തള്ളി. കൊളീജിയറ്റ് വകുപ്പ് മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ കമ്മിഷൻ ആക്ടിങ് ചെയർപഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാരിന്റെ വിശദീകരണം. ഇതുസംബന്ധിച്ചു നേരത്തേ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയ അപേക്ഷ തള്ളിയിരുന്നു. ആദ്യഭാര്യ സർക്കാർ ജീവനക്കാരിയായതിനാൽ…

Read More

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  വടക്കൻ ഒഡിഷക്ക്…

Read More

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം: ഷംസീർ മന്ത്രിസഭയിലേക്ക്, വീണാ ജോർജ് സ്പീക്കർ; ഗണേഷിനെ മന്ത്രിയാക്കുന്നതിൽ ഭിന്നത

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും.  പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം.  വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കമെന്നും സൂചനയുണ്ട്. എന്നാൽ, ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. സിപിഎം മന്ത്രിമാരുടെ…

Read More

ഗൾഫ് – കേരള കപ്പൽ സർവീസ്; ഡിസംബറിൽ സർവീസ് ആരംഭിക്കാൻ നീക്കം

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്. സംസ്ഥാന സർക്കാറുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്. സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ ഇടപെടലാണ് കപ്പൽ സർവീസ്. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തി മടങ്ങാൻ സൗകര്യപ്രദമായ കപ്പൽ സർവീസ് എന്ന…

Read More

ഇനി കെട്ടിട വിസ്തീർണം അളക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തില്ല; നിയമ ഭേതഗതി ബിൽ പാസാക്കി നിയമസഭ

സംസ്ഥാനത്ത് കെട്ടിട നിയമ ഭേതഗതി ബിൽ നിയമസഭയിൽ പാസാക്കി. ഇനിമുതൽ ഒറ്റത്തവണ നികുതി നിശ്ചയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പോയി അളവ് എടുക്കേണ്ടതില്ല.പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അന്തിമ അനുമതി നൽകുന്ന വിസ്തീർണം അനുസരിച്ച് റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. ആഡംബര നികുതി എന്ന വാക്കിന് പകരം അഡീഷണൽ നികുതി എന്നും മാറ്റിയിട്ടുണ്ട്.നേരത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടുപോയി അളന്ന് തിട്ടപെടുത്തിയാണ് നികുതി നിശ്ചയിച്ചിരുന്നത്. 

Read More