
വിസ നൽകാമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ
കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗൺ നോർത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്. 2019 മുതൽ കാനഡയിലേക്ക് പായ്ക്കിങ് വിസ നൽകാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ അസർബൈജാനിൽ ജോലി നൽകാമെന്നു പറഞ്ഞ് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 200ലധികം ഉദ്യോഗാർത്ഥികളിൽ നിന്നും പണവും പാസ്‌പോർട്ടും കൈക്കലാക്കുകയും ചെയ്തു. കാസർഗോഡ് ആദൂർ പോലീസ് സ്റ്റേഷൻ, പെരുമ്പാവൂർ…