
സ്കൂൾ കലോത്സവം; സ്വാഗത ഗാനത്തിന് സൗജന്യമായി നൃത്താവിഷ്കാരം ഒരുക്കി കേരള കലാമണ്ഡലം
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരത്തിന് കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നൃത്തച്ചുവടുകൾ ഒരുങ്ങുന്നു. ജനുവരി നാലു മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പതിനാറായിരം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സ്വാഗത ഗാനം നിർത്താവിഷ്കാരത്തിൽ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് കേരളകലാമണ്ഡലം വിദ്യാർത്ഥികൾ സൗജന്യമായി ചിട്ടപ്പെടുത്തി നൃത്തം അവതരിപ്പിക്കാമെന്ന് കേരളകലാമണ്ഡലം രജിസ്ട്രാർ ഡോ. വി രാജേഷ് കുമാർ മന്ത്രിയെ അറിയിക്കുകയും തുടർന്ന് നൃത്താവിഷ്കാരം…