ലഹരിക്കെതിരേ സംസ്ഥാന വ്യാപക പരിശോധന; 244 പേര്‍ അറസ്റ്റില്‍

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. തിരുവനന്തപുരം റൂറലില്‍മാത്രം 48 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട 38 പേരെ കരുതല്‍…

Read More

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം; ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം.കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഓണ്‍ലൈനായി ചെയ്ത ചടങ്ങിൽ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ…

Read More

‘ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേ’; ലോക്‌സഭയിലേക്ക് അച്ചു ഉമ്മൻ മത്സരിക്കുമോയെന്ന് ചോദ്യത്തിമ് രൂക്ഷമായി പ്രതികരിച്ച്  സുധാകരൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചു ഉമ്മന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്  ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്‍റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ…

Read More

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; ചൊവ്വാഴ്ച മുതൽ സർവീസ്

തിരുവനന്തപുരം – കാസർകോട് റൂട്ടിലെ വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒമ്പതു വന്ദേഭാരത് തീവണ്ടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഓൺലൈനിൽ കൂടി ആയിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം – കാസർകോട് റൂട്ടിന് പുറമെ, ഉദയ്പുർ-ജയ്പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ, പട്ന-ഹൗറ, റൂർക്കേല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നീ…

Read More

കേരളത്തിന് 10 വന്ദേ ഭാരത്: കേന്ദ്രത്തിൽ വി മുരളീധരൻ സമ്മർദ്ദം ചെലുത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കേരളത്തിന് 10 വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികൾക്ക് അർഹതയുണ്ടെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അർഹമായത് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. രണ്ടാം വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തിന് 10 വന്ദേ ഭാരത് എക്‌സ്പ്രസ് ലഭിക്കേണ്ട അർഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രാജ്‌മോഹൻ…

Read More

രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും; കാസർകോട് നിന്ന് ആദ്യയാത്ര

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മുതൽ ആഘോഷ പരിപാടികൾ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്മോഹൻ ഉണ്ണിത്താൻ…

Read More

രണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം, യാത്ര പൂർത്തിയാക്കിയത് 7.30 മണിക്കൂർ കൊണ്ട്

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്.വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്.

Read More

വിസ നൽകാമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗൺ നോർത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്. 2019 മുതൽ കാനഡയിലേക്ക് പായ്ക്കിങ് വിസ നൽകാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ അസർബൈജാനിൽ ജോലി നൽകാമെന്നു പറഞ്ഞ് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 200ലധികം ഉദ്യോഗാർത്ഥികളിൽ നിന്നും പണവും പാസ്‌പോർട്ടും കൈക്കലാക്കുകയും ചെയ്തു. കാസർഗോഡ് ആദൂർ പോലീസ് സ്റ്റേഷൻ, പെരുമ്പാവൂർ…

Read More

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമാകും. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം, കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. തെക്ക്-കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും കോമോറിന്‍ മേഖലയ്ക്ക്മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കാരണമാണ് കേരളത്തിൽ…

Read More

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ വിജയത്തുടക്കം; ചിര വൈരികളായ ബംഗളൂരു എഫ് സിയെ തകർത്ത് വിട്ടത് ഒന്നിനെതിരെ രണ്ട് ഗോളിന്

ഒൻപതാം സീസണിലെ പ്ലേഓഫില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കാലം കാത്ത് വെച്ച കാവ്യ നീതി പോലെയായി ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ വിജയം.പ്രതിരോധ താരമായ കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയതെങ്കിൽ,ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ പിഴവിൽ നിന്ന് എൺപത്തൊമ്പതാം മിനിറ്റിൽ ബംഗളൂരു ഒരു ഗോൾ മടക്കി. പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു. കനത്ത മഴയിൽ…

Read More