2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.  2024 പൊതുഅവധികള്‍ ചുവടെ (ഞായറും രണ്ടാം ശനിയും ഉള്‍പ്പെടുന്നു) ജനുവരി…

Read More

കേരള രാജ്യാന്തര ചലച്ചിത്ര മേള ഡെലിഗേറ്റ് പാസുകളുടെ നിരക്ക് കൂട്ടും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പാസ് നിരക്ക് 1000 രൂപയില്‍ നിന്നും 1200 രൂപയാകും.18% ആണ് ജിഎസ്ടി നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക് 500 രൂപയില്‍ നിന്നും 600 രൂപയാകും. എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്. ഓഗസ്റ്റില്‍ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഡിറ്റിങ്ങിനെ തുടര്‍ന്നുള്ള നിര്‍ദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപരമായ കാര്യമാണിതെന്നും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍…

Read More

കേരള പ്രവാസി വെൽഫയർ ബോർഡ് ഡിവിഡന്റ് നിക്ഷേപം സ്വീകരിച്ച് തുടങ്ങി; പ്രവാസി സമൂഹത്തോടുള്ള കരുതൽ ഊട്ടിയുറപ്പിച്ച് സർക്കാർ

2023-24 സാമ്പത്തിക വർഷത്തിന്റെ കേരള പ്രവാസി വെൽഫയർ ബോർഡ് ഡിവിഡന്റ് നിക്ഷേപം സ്വീകരിച്ച് തുടങ്ങി.പ്രവാസി സമൂഹത്തോടുള്ള കരുതൽ തുടരുകയാണ് സംസ്ഥാന സർക്കാർ.അന്യനാട്ടിൽ വിയർപ്പൊഴുക്കുന്ന എല്ലാ പ്രവാസികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു സമഗ്രമായ ഒരു ആജീവനാന്ത സുരക്ഷാപദ്ധതി. ഈ സർക്കാർ വിഷയത്തെ ആഴത്തിൽ പഠിച്ചും സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയും ആവിഷ്‌കരിച്ചതാണ് പ്രവാസി ഡിവിഡന്റ് പദ്ധതി.നിക്ഷേപകരും അവരുടെ ജീവിത പങ്കാളിയും അടുത്ത തലമുറയും സാമ്പത്തികമായി സുരക്ഷിതരാകുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ഈ പദ്ധതി, പ്രവാസി സമൂഹത്തോടുള്ള കേരള സർക്കാരിന്റെ പ്രതിബദ്ധത കൂടിയാണ്…

Read More

വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കവരത്തി കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ. ജസ്റ്റിസ് എൻ. നഗരേഷ് ആണ് കേസിൽ വിധി പറഞ്ഞത്. എം.പിക്കു പുറമെ നാലുപേർക്കെതിരായ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തു വർഷത്തെ തടവുശിക്ഷയാണ് കേസിൽ കവരത്തി കോടതി വിധിച്ചിരുന്നത്. ഇതേതുടർന്ന് മുഹമ്മദ് ഫൈസലിനു ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യത കൽപിച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധി മരവിപ്പിക്കുകയും ലോക്‌സഭാ അംഗത്വം തിരിച്ചുലഭിക്കുകയുമായിരുന്നു. കവരത്തി സെഷൻസ്…

Read More

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മ‍ഴ ലഭിച്ചേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം, ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നാളത്തോടെ മഴ ദുര്‍ബലമാകുമെന്നും അന്തരീക്ഷം വരണ്ട സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തല്‍. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.

Read More

അഖിൽ സജീവും ലെനിനും പ്രതി; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്

ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. ഹരിദാസനിൽനിന്ന് ലെനിൻ 50,000 രൂപയും അഖിൽ 25,000 രൂപയും തട്ടിയെടുത്തു. ബാസിതിനെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഇരുവരും പണം വാങ്ങിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും. അഖിൽ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണ് അഖിൽ പറഞ്ഞത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.  അഖിൽ സജീവ് മാർച്ച്…

Read More

123 വർഷത്തിനിടെ മഴ കുറഞ്ഞ മൂന്നാമത്തെ കാലവർഷം; ഇത്തവണ പെയ്തത് 132.61 സെന്റിമീറ്റർ

സെപ്റ്റംബറിൽ അവസാനിച്ചത് 123 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവു മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം. സാധാരണ ലഭിക്കേണ്ടത് 201.86 സെന്റിമീറ്റർ മഴയാണെങ്കിൽ ഇത്തവണ പെയ്തത് 132.61 സെന്റിമീറ്റർ മാത്രം. 34% കുറവ്. 1918ലും 1976ലും മഴ ഇതിലും കുറവായിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ മഴ സെപ്റ്റംബറിലും കുറവ് ഓഗസ്റ്റിലുമായിരുന്നു. സെപ്റ്റംബറിൽ പതിവുള്ള 27.2 സെന്റിമീറ്ററിനു പകരം 41.4 സെന്റിമീറ്റർ പെയ്തതോടെ വരൾച്ചഭീഷണി ഒരുപരിധി വരെ കുറഞ്ഞു. ജൂണിൽ 26.03 (സാധാരണ ലഭിക്കേണ്ടത് 64.8), ജൂലൈയിൽ 59.2 (65.3),…

Read More

വയനാട്ടിൽ രാഹുൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും; ലോക്സഭയിൽ വിജയ സാധ്യതക്ക് മുൻതൂക്കമെന്ന് കെ.സി വേണുഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും കെ.സി വേണുഗോപാൽ എംപി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ വിജയ സാധ്യതക്കാണ് മുൻതൂക്കം നൽകുക. രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട്ടിൽ മത്സരിക്കണോയെന്നും പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനെതിരെ മത്സരിക്കാനുള്ള ആം ആദ്മി പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടിയില്ല. അശോക് ഗലോട്ടിനും സച്ചിൻ പൈലറ്റിനും…

Read More

കേരളത്തിൽ ഇന്നും മഴ തുടരും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി….

Read More

ഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം

എന്‍ഡിഎ സഖ്യത്തില്‍ ചേർന്നതിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും മാത്യു ടി. തോമസ് പറഞ്ഞു. 2006ലും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ജെഡിഎസ്. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്. ഈ മാസം 7നു ചേരുന്ന സംസ്ഥാനസമിതി…

Read More