മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസത്തിന്റെ മാതൃക; മുഖ്യമന്ത്രി പിണറായി വിജയൻ

ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിന്‍റെയും ഭരണ നിര്‍വ്വഹണത്തിന്‍റേയും പുതിയ മാതൃകകള്‍ പലപ്പോഴും നമ്മുടെ സംസ്ഥാനം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സമൂഹത്തിന്‍റേയും ക്രിയാത്മകവും സജീവവുമായ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് ജനാധിപത്യമെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ മാതൃകകള്‍ നാം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു ഭരണ…

Read More

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി സംസ്ഥാന സർക്കാർ; 2025 ഓടെ അതിദാരിദ്ര മുക്തമാക്കും, മുഖ്യമന്ത്രി പിണറായി വിജയൻ

അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ എടുത്ത നടപടികള്‍ യോഗം പ്രഥമ പരിഗണന നല്‍കി പരിശോധിച്ചു. വ്യക്തമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി…

Read More

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് ; വിവിധ പദ്ധതികൾ വിലയിരുത്തി അവലോകന യോഗം

” മാലിന്യ മുക്ത നവകേരളം “ മാലിന്യമുക്ത കേരളത്തിന്‍റെ വിവിധ ഘടകങ്ങളുടെ പുരോഗതി വിലയിരുത്തി അവലോകന യോഗം. ന്യൂനതകള്‍ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തടസ്സം നേരിടുന്ന പ്രദേശങ്ങളില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കി യോഗങ്ങള്‍ നടത്തി പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ” വിദ്യാകിരണം “ വിദ്യാകിരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ 141 സ്കൂളുകളും, 3 കോടി പദ്ധതിയില്‍ 385 സ്കൂളുകളും,…

Read More

കേരളത്തിൽ മഴ ശക്തമാകുന്നു; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. 16-10-2023ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം,…

Read More

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും സര്‍ക്കാരിന്റെ അവഗണന തുറന്നടിച്ച് ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മറ്റ് കായിക താരങ്ങള്‍ക്ക് അവരുടെ സംസ്ഥാന സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം നല്‍കിയപ്പോള്‍ മലയാളി താരങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒന്നും ലഭിച്ചില്ല  ഇതുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകന്‍ കൂടിയായ പി.ആര്‍.ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും കേരള സര്‍ക്കാര്‍ അവഗണിച്ചെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. ഒരു പഞ്ചായത്തംഗം പോലും വീട്ടില്‍ വന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുടെ…

Read More

ഓപ്പറേഷൻ അജയ്ക്ക് തുടക്കം, ഇസ്രയേലിൽ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം എത്തി

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം കേരളത്തിലേക്ക് തിരിച്ചെത്തി. ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക്…

Read More

ഇലന്തൂർ നരബലി കേസ്; പ്രോസിക്യൂഷനെ നിയമിക്കാതെ സർക്കാർ

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്….

Read More

കേരളത്തിൽ ഇന്നും മഴ; ആറ് ജില്ലകളിൽ മുന്നറിയിപ്പ്, യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  24…

Read More

‘റിവ്യൂ പാടില്ലെന്ന് പറഞ്ഞില്ല’; നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഹൈക്കോടതി

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ റിവ്യൂ ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടമായെന്നും ഇല്ലെന്നുമുള്ള പ്രതികരണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബ്ലാക്മെയിൽ ചെയ്യുന്നതിനും ബോധപൂർവ്വം സിനിമയെ നശിപ്പിക്കാനും വേണ്ടി റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും…

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1852 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു. ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ 5 നാണ് സംസ്ഥാനത്ത് ഈ മാസത്തിലെ ഏറ്റവും…

Read More