വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ തീരം അണഞ്ഞു;സ്വീകരിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്‍റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ…

Read More

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കേരളപ്പിറവിക്ക് അനുവദിച്ചത് 27.12 കോടി രൂപ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്നതിനിടെ കേരളീയം പരിപാടിക്കായി 27 കോടി 12 ലക്ഷം അനുവദിച്ച് സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നത്. ഇതിന് പുറമെ സ്പോൺസര്‍മാരിൽ നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. കേരളീയത്തിന് മുന്നോടിയായി 27 കോടി 12 ലക്ഷം രൂപ…

Read More

കേരളത്തിൽ തുലാവർഷം കനത്തു; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് രാത്രിയിൽ പല സ്ഥലങ്ങളിലും മഴ തോരാതെ പെയ്തു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ…

Read More

തൊഴുകയ്യോടെ ഇവിടെ വരേണ്ട; ഹർജിക്കാരിയോട് ഇവിടെയുള്ളത് ദൈവങ്ങളല്ലെന്ന് ഹൈക്കോടതി

തൊഴുകയ്യോടെ വരേണ്ട ഇടമല്ല കോടതിയെന്ന് കേരള ഹൈക്കോടതി. കോടതിയിൽ കേസ് ഉന്നയിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. നീതിയുടെ ദേവാലമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല വഹിക്കുന്ന ജഡ്ജിമാരാണ്. വരുന്നവർ ഒചിത്യം പാലിക്കുക എന്നേയുള്ളൂവെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. വീടിന് സമീപത്തെ പ്രാർത്ഥനാകേന്ദ്രത്തിൽ നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെ പേരിൽ കേസെടുത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കേസ് റദ്ദാക്കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു….

Read More

കപ്പലിൽ നിന്ന് മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; തെരച്ചിൽ ശക്തം

മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.  ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്. കപ്പല്‍ കമ്പനി അധികൃതരാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാലു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം…

Read More

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും.  

Read More

കേരളത്തിൽ 10 ജില്ലകളിൽ മഞ്ഞ അലർട്ട്, നാല് ജില്ലകളിൽ ലഭിച്ചത് റെക്കോർഡ് മഴ

ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിൽ വ്യാപകമായ മഴ സാധ്യത. പത്തുജില്ലകളിൽ മഞ്ഞ അലർട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.  വരും മണിക്കൂറുകളിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ…

Read More

നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയാണമെന്ന പ്രതി സി ആർ ആന്റോയുടെ ആവശ്യം കോടതി തള്ളി

യുവ നടിയെ വിമാനത്തിൽ അപമാനിച്ച കേസിൽ അറസ്റ്റ് തടയാണമെന്ന പ്രതി സി ആർ ആന്റോയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടിയെ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കേസിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും  മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി…

Read More

മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് ഉയർന്നത്. 43200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. 4463 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇടിവുണ്ടായി. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ…

Read More

കേരളീയം പരിപാടി; ഒരുക്കങ്ങൾ തകൃതി

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. കേരളീയം 2023 ന്‍റെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകളാണ് അഞ്ചു വേദികളിലായി നടത്തുന്നത്. 140 ഓളം പ്രഭാഷകര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച…

Read More