ജെഡിഎസിനെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നു; കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമെന്ന് കെ മുരളീധരൻ

കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരൻ. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ ഈ മാനദണ്ഡത്തിൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരൻ പറഞ്ഞു.  ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു.   

Read More

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; 19 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണമദ്ധ്യ ഒളിവില്‍ പോയ പ്രതിയെ 19വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. മാന്നാര്‍ കുട്ടമ്ബേരൂര്‍ താമരപ്പള്ളില്‍ വീട്ടില്‍ കുട്ടികൃഷ്ണൻ ജി പി (55) ആണ് പിടിയിലായത്. ഭാര്യ ജയന്തിയെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2004 ഏപ്രില്‍ രണ്ടിനാണ് സംഭവം നടക്കുന്നത്. അന്ന് കുട്ടികൃഷ്ണനും ഭാര്യയും തമ്മില്‍ താമരപ്പള്ളി വീട്ടില്‍ വച്ച്‌ വഴക്കുണ്ടായി. വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവച്ചെന്ന് ആരോപിച്ചായിരുന്നു വഴക്ക്. പിന്നാലെ കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ച്‌…

Read More

കോളേജ് അധ്യാപകരുടെ രചനകൾ; സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു

കോളേജ് അധ്യാപകരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇറക്കിയ സർക്കുലറിനെ കുറിച്ച് അധ്യാപകരുടെ ഭാഗത്തുനിന്നും പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

Read More

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റടിച്ചേക്കും; ജാഗ്രതാ നിർദേശം

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 21, 22…

Read More

സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും  പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷൻമാരും 30266 സ്ത്രീകളുമാണുള്ളത്. 941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും…

Read More

അറബിക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ചാണ് തെക്ക് കിഴക്കൻ…

Read More

സംസ്ഥാന സർക്കാരിന് എതിരായ യുഡിഎഫ് പ്രതിഷേധം; നാളെ സെക്രട്ടേറിയറ്റ് വളയും

സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യുഡിഎഫിന്റെ പ്രതിഷേധം നാളെ നടക്കും.രാവിലെ ആറുമുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും.എന്നാൽ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍…

Read More

തിങ്കളും ചൊവ്വയും കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും

സംസ്ഥാനത്ത് തിങ്കൾ (16.10.2023), ചൊവ്വ (17.10.2023) ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർ  വേഗതയിൽ കാറ്റു വീശിയേക്കും. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നു ലക്ഷദ്വീപിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.  ഒക്ടോബർ 17ഓടെ ചക്രവാതചുഴി  ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു പടിഞ്ഞാറു ദിശയിലേക്കു നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Read More

കേരളത്തിലെ സിറ്റിംഗ് എംപിമാരിൽ ചിലർ തോൽക്കുമെന്ന സർവേ റിപ്പോർട്ട് എന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണം; കെ സി വേണുഗോപാൽ

കോണ്‍ഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുനില്‍ കനഗോലു റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ ഒരു സര്‍വേ റിപ്പോര്‍ട്ടും എ.ഐ.സി.സിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. ആരുടെതാണ് റിപ്പോര്‍ട്ടെന്ന് തനിക്കറിയില്ല. 2014-ലും ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു. അന്ന് തോല്‍ക്കുമെന്ന് പറഞ്ഞവരെല്ലാം ജയിക്കുകയാണ് ചെയ്‌തെന്നും വേണുഗോപാല്‍ പറഞ്ഞു.ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെയും…

Read More

കേരളത്തിന് അസാധ്യമായി ഒന്നുമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Read More