മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം ജയം; സിക്കിമിനെ 132 റൺസിന് തോൽപ്പിച്ചു

മുഷ്താഖ് അലി ട്രോഫി ട്വന്റി ട്വന്റിയിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം ജയം. ഇന്ന് നടന്ന കളിയിൽ സിക്കിമിനെ 132 റൺസിനാണ് ടീം തോൽപ്പിച്ചത്. നിലവിൽ പോയിൻറ് പട്ടികയിൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് കേരളം. ചണ്ഡിഗഢ്, ബിഹാർ, സർവീസസ്, ഹിമാചൽ പ്രദേശ് എന്നീ ടീമുകളെ കഴിഞ്ഞ മത്സരങ്ങളിൽ ടീം തോൽപ്പിച്ചിരുന്നു. കേരളത്തിനായി രോഹൻ കുന്നുമ്മൽ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റിന് 221 റൺസെടുത്തു. വിഷ്ണു വിനോദ്…

Read More

കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് എട്ടിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള…

Read More

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി

കേരളത്തിലെ ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തി. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസ്സായിരുന്നു. 40 വയസ്സ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി. മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ…

Read More

കേരളത്തിന്റെ സ്വന്തം വൈൻ ‘നിള’; രണ്ടു മാസത്തിനകം വിപണിയിൽ എത്തും

കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴി വിപണിയിൽ എത്തും. ‘നിള ‘ എന്നാണ് പേര്. കാർഷിക സർവകലാശാലയ്ക്ക് ഉത്പാദനത്തിനും വില്പനയ്ക്കുമുള്ള എക്‌സൈസ് ലൈസൻസ് ലഭിച്ചു. വാഴപ്പഴം, കശുമാങ്ങ, പൈനാപ്പിൾ എന്നിവയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈൻ ബോർഡിന്റെയും ഇന്ത്യയിലെ മുൻനിര വൈൻ ഉത്പാദകരായ നാസിക്കിലെ സുല വൈൻ യാർഡിന്റെയും അംഗീകാരം ലഭിച്ചു. സർവകലാശാലയുടെ അഗ്രിക്കൾച്ചർ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് നിർമ്മിക്കുന്നത്. യന്ത്രവത്കൃത…

Read More

ബില്ലുകളില്‍ വ്യക്തത ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണ‌ര്‍

സര്‍ക്കാര്‍ നല്‍കിയ ബില്ലുകളില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവര്‍ണ‌ര്‍ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളില്‍ സ‌ര്‍ക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിടുട്ടെന്നും ഇത് ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോരിനാണ് സര്‍ക്കാരിന് താല്‍പര്യമെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ നിയമിച്ച വെെസ് ചാൻസലര്‍ക്ക് എതിരെ ഷോ കോസ് നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവ‌ര്‍ണര്‍ പറഞ്ഞു. കെടിയു മുൻ വിസി സിസാ തോമസിന് അനുകൂലമായ ഹെെക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജ് ഭവനില്‍ ചെല്ലേണ്ടതില്ലയെന്ന മുഖ്യമന്ത്രിയുടെ…

Read More

ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; 10 ജില്ലകളിൽ മഞ്ഞ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.  അതേസമയം, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു 24ന് ഉച്ചയോടെ യെമന്‍ – ഒമാന്‍ തീരത്ത് അല്‍…

Read More

ഗൗഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം

ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിക്കാൻ ജനതാദൾ-എസ് (ജെഡിഎസ്) കേരള ഘടകം. ജെഡിഎസിലെ ആഭ്യന്തരപ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ഗൗഡ കക്ഷിയാക്കിയതിന് പിന്നാലെയാണ് മനംമാറ്റം. തുടർനടപടികൾക്കായി  27ന് കൊച്ചിയിൽ നേതൃയോഗം വിളിച്ചിരിക്കുകയാണു ജെഡിഎസ്.  ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഇടതുപക്ഷ ഘടകമായി കേരളത്തിൽ തുടരാനുള്ള ശ്രമമാണു ജെഡിഎസ് കേരള നേതൃത്വം നടത്തിവന്നത്. എന്നാൽ കർണാടകയിലെ ബിജെപി ബന്ധം പിണറായി വിജയന്റെ അനുമതിയോടെ എന്ന ഗൗഡയുടെ വിവാദ പ്രസ്താവന വന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലായി….

Read More

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ ജാഗ്രത; തുലാവർഷത്തിനൊപ്പം തേജ് പ്രഭാവവും

തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെ കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.  ഒക്ടോബർ 21…

Read More

വാഹന നിയമ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാത്തവരാണോ?; പിഴ അടക്കാൻ അവസരവുമായി എംവിഡി

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ നടത്തി പിഴ അടക്കാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ അവസരം.ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തി കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും പോയവര്‍ക്ക് ആണ് കേസുകള്‍ പിൻവലിച്ച്‌ പിഴ അടക്കാൻ അവസരം. കേസുകള്‍ കോടതിയിലേക്ക് എത്തിയാല്‍ ആവശ്യമായ സമയത്ത് പിഴ അടയ്ക്കാന്‍ കഴിയാതെ വരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു താത്കാലിക പരിഹാരത്തിനു അവസരം നല്‍കിയിരിക്കുന്നത്….

Read More

വിവാഹമോചന കേസില്‍ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി

സ്ത്രീകള്‍ അവരുടെ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചന കേസില്‍ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതായിരുന്നു പരാമര്‍ശം. വിവാഹമോചനത്തിനായി ഭാര്യ നല്‍കിയ പരാതിയെ കാലങ്ങള്‍ കൊണ്ട് സംഭവിക്കുന്ന സാധാരണ വിരക്തിയാണെന്നായിരുന്നു കുടുംബ കോടതി പരാമര്‍ശിച്ചത്. വിവാഹ ജീവിതത്തിന്‍റെ വിശുദ്ധി സംരക്ഷിച്ചുകൊണ്ട് ഇരുവരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്നും തൃശൂരിലെ കുടുംബകോടതി ചൂണ്ടിക്കാട്ടിയിരുന്നു.  കുടുംബകോടതിയുടെ നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ ഇപ്രകാരമല്ല മുന്നോട്ടുപോകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി….

Read More