മലപ്പുറത്ത് സംഘടിപ്പിച്ച സോളിഡാരിറ്റി പരിപാടിയിൽ വെർച്വലായി പങ്കെടുത്ത് ഹമാസ് നേതാവ്; സംഭവം വിവാദത്തിൽ

മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് വെർച്വലായി പങ്കെടുത്തത് വിവാദത്തിൽ. യുവജനപ്രതിരോധമെന്ന പേരിൽ വെള്ളിയാഴ്ച നടന്ന പരിപാടിയെയാണു ഹമാസ് മുൻ മേധാവി ഖാലിദ് മാഷൽ ഓൺലൈനായി അഭിസംബോധന ചെയ്തത്. സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരേ അണിചേരുകയെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ജമാ അത്ത് ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റിന്‍റെ പരിപാടി. സംഘാടകർ തന്നെയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. അൽ അഖ്സ നമ്മുടെ അഭിമാനമാണെന്നും ഇസ്രയേൽ ഗസയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണെന്നും മാഷൽ…

Read More

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതല്‍ പാലക്കാട് വരെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. നാളെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഊണിനും ബിരിയാണിക്കും ഈ അച്ചാര്‍ മതി; കിടിലൻ റെസിപ്പി

ഊണിനു കറികള്‍ എന്തൊക്കെയുണ്ടെങ്കിലും മലയാളിക്കു തൊട്ടുകൂട്ടാന്‍ ഏതെങ്കിലുമൊരു അച്ചാര്‍ വേണം. ഊണിനു മാത്രമല്ല, ബിരിയാണിക്കും വേണം വിവിധതരം അച്ചാറുകള്‍. ചാമ്പക്ക, ഓറഞ്ച് തൊലി അച്ചാറുകള്‍ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചാമ്പക്ക അച്ചാര്‍ ചാമ്പക്ക അച്ചാര്‍ തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. ചാമ്പക്ക- ഇടത്തരം വലിപ്പമുള്ളത് 20 എണ്ണം 2. വെളുത്തുള്ളി- 10 അല്ലി 3. മുളകുപൊടി – നാല് ടീസ്പൂണ്‍ 4. പച്ചമുളക് – അഞ്ച് എണ്ണം 5. ഇഞ്ചി- അര ടീസ്പൂണ്‍ 6. ഉലുവാപ്പൊടി –…

Read More

കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത; എട്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…

Read More

‘യഥാർത്ഥ പാർട്ടി ഞങ്ങൾ, പുതിയ പാർട്ടിയില്ല’; കേരള ജെഡിഎസ്

ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ലെന്ന് ജെഡിഎസ് കേരള ഘടകം. പുതിയ പാർട്ടി ഇല്ല. മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചർച്ച തുടരുകയാണ്. സംസ്ഥാന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്‌നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി,സികെ നാണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  നിലവിലെ നിലപാടുമായി മുന്നോട്ട് പോകും. പാർട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂർണ്ണമായി തള്ളി കളയുകയാണ്. ദേവ…

Read More

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മറ്റന്നാൾ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 51 മില്ലിമീറ്റർ മുതൽ 75 മില്ലിമീറ്റർ വരെ…

Read More

ക്യാമറ വെക്കണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ, സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണ്; മന്ത്രി ആന്റണി രാജു

ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട…

Read More

അജ്ഞാത കേന്ദ്രത്തിൽനിന്നുള്ള സിനിമാ റിവ്യൂയാണ് പ്രശ്‌നം; ഹൈക്കോടതി

അജ്ഞാതകേന്ദ്രത്തിൽനിന്നുള്ള സിനിമ റിവ്യൂയാണ് തടയേണ്ടതെന്നും ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി. ഐ.ടി. നിയമപ്രകാരം നടപടി സ്വീകരിക്കാനാകുമോയെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാണ് നിർദേശിച്ചിരിക്കുന്നത്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അജ്ഞാതമായി നിൽക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെ റിവ്യൂ നടത്താനാകും. ആരാണ് നടത്തുന്നതെന്നത് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വ്യാജ ഐഡിയിൽനിന്നാണ് അപകീർത്തികരമായ റിവ്യൂ ഉണ്ടാകുന്നതെന്ന് അമിക്കസ് ക്യൂറി ശ്യാം പത്മൻ പറഞ്ഞു. ഇത്തരം മോശം വിലയിരുത്തലുകളാണ്…

Read More

കേരളത്തിൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത

മദ്ധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മദ്ധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ സാദ്ധ്യത. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാല സാദ്ധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Read More

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത; ഈ ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ഈ മാസം 29 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിലെ ഹമൂൺ…

Read More