കേരളത്തിൽ ഒമിക്രോൺ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആ​രോ​ഗ്യമന്ത്രി

കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആ​രോ​ഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും അറിയിച്ച ആരോ​ഗ്യമന്ത്രി, കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വ്യക്തമാക്കി. നവംബർ 18 ന് തിരുവനന്തപുരം കരകുളത്ത് നടത്തിയ പരിശോധനയിലാണ് ഒരാളിൽ ഈ വൈറസ് കണ്ടെത്തിയത്. ഐസിഎംആർ അം​ഗമായ വൈറസുകളെ പറ്റി പഠിക്കുന്ന കൺസോർഷ്യമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ…

Read More

ശക്തമായ മഴ; കേരളത്തിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്കൻ കേരളത്തിൽ പരക്കെ മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാത്രി മുതൽ മഴ കിട്ടുന്നുണ്ട്. നഗര, മലയോരമേഖലകളിൽ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ…

Read More

ചാൻസലർ പദവി നൽകിയത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസല്ല; ഗവർണറെ വിമർശിച്ച് മന്ത്രി പി രാജീവ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മന്ത്രി പി രാജീവ്. ഗവൺമെന്റ് സ്‌പോൺസേർഡ് സംരക്ഷണത്തിലാണ് ഗവർണറെന്ന് പറഞ്ഞ മന്ത്രി അദ്ദേഹം കടമകൾ നിർവഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ഇടതുവിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്ന പ്രതികരണം. ‘ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസല്ല അദ്ദേഹത്തിന് ചാൻസലർ പദവി നൽകിയത്. ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. സർക്കാർ ഒരുക്കി നൽകിയ ബെൻസ് കാറടക്കമുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഗവർക്കുള്ളത്….

Read More

ജെഎൻ 1 കേരളത്തിലും; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

ലോകത്ത് നിലവില്‍ കൂടുതല്‍ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1ആണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍. INSACOG പഠനത്തില്‍ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് INSACOG. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. കേസുകള്‍ കുറഞ്ഞതോടെ…

Read More

കേരളത്തിൽ വ്യാപകമഴ ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ശകത്മായ മഴ ലഭിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് നഗര മേഖലകളിലും ഉള്‍ മേഖലകളിലുമെല്ലാം തന്നെ മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഒരിടത്തും വെള്ളം…

Read More

കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് കർണ്ണാടകയ്ക്ക് സ്വന്തം; കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല

കെഎസ്ആർടിസി എന്ന ചുരുക്കപ്പേരിനെ ചൊല്ലിയുള്ള ബൗദ്ധിക സ്വത്തവകാശ തർക്കത്തിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് തിരിച്ചടി. കേരളത്തിന് കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാനാവില്ല. കേരളത്തിൻ്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ ചുരുക്കപേര് ഇനി മുതൽ കർണാടകയ്ക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയാണ് കർണാടകയ്ക്ക് ചുരുക്കപ്പേര് ഉപയോഗ അനുമതി നൽകിയത്. നിലവിൽ കേരളവും കർണാടകവും ഉപയോഗിക്കുന്നത് കെഎസ്ആർടിസി എന്ന ഒരേ ചുരുക്കപ്പേരാണ്.കർണാടക ആദ്യം പേരും ലോഗോയും പേറ്റൻ്റ് കൺട്രോളർ ജനറലിന് മുന്നിൽ രജിസ്റ്റർ ചെയ്തു. ഇതാണ് കേരള സ്റ്റേറ്റ്…

Read More

കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഡിസംബർ 16,17 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഡിസംബർ 15,18,19 തീയതികളിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതേസമയം കനത്ത മഴ സാധ്യതയെത്തുടർന്ന് നാളെ കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

പ്രധാനമന്ത്രി കേരളത്തിലേക്ക് ; ജനുവരി രണ്ടിന് തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ…

Read More

കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; നിയമപോരാട്ടത്തിന് കേരളം, സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ. വായ്പാപരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കേരളം ഹർജി നൽകിയത്. ഭരണഘടനയുടെ 131ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപ്പോരാട്ടം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹർജിയിൽ വിമർശനം ഉണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി…

Read More

യുഎഇ-കേരള സെക്ടറിലെ കപ്പൽ സർവീസ്; ഉടൻ ടെണ്ടർ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ഉടന്‍ ടെണ്ടര്‍ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ജി-20 ഗ്ലോബല്‍ മാരിടൈം സമ്മിറ്റിന്റെ വേദിയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേരള മാരിടൈം ബോര്‍ഡ് – നോര്‍ക്ക മേധാവികളുടെ…

Read More