
രഞ്ജിയില്‍ കേരളത്തിന് വിജയാരംഭം; പഞ്ചാബിനെ 8 വിക്കറ്റിന് തകര്‍ത്തു
രഞ്ജി ട്രോഫിയുടെ പുതിയ സീസണിൽ കേരളത്തിന് വിജയത്തുടക്കം. പഞ്ചാബിനെതിരായ മത്സരത്തിൽ മഴ ഇടയ്ക്ക് ആശങ്കയുണ്ടായിട്ടും ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും കേരളം ജയിച്ചു കയറി. എട്ട് വിക്കറ്റ് ജയമാണ് കേരളം നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 194 റണ്‍സിനു പുറത്തായി. എന്നാല്‍ കേരളം 179ല്‍ പുറത്തായി. 15 റണ്‍സിന്റെ നേരിയ ലീഡുമായി ബാറ്റിങ് തുടങ്ങിയ പഞ്ചാബിനു പക്ഷേ ഒന്നാം ഇന്നിങ്‌സിലെ ക്ഷമ രണ്ടാം ഇന്നിങ്‌സില്‍ കാണിക്കാനായില്ല. അവരുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കേരളത്തിന്റെ വിജയ…