
‘കെഎസ്യു നേതാവിനെ മർദ്ദിച്ച എസ്എഫ്‌ഐക്കാരെ പുറത്താക്കണം’; കേരള വിസിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
കേരള സർവകലശാല കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐ ക്രിമിനലുകളുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്. എം.എ മലയാളം വിദ്യാർത്ഥിയും കെഎസ്യു ജില്ലാ ജോയിൻറ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയിൽ ക്രൂരമായി മർദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജിൽ നിന്നും പുറത്താക്കണം. കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കത്ത് പൂർണരൂപത്തിൽ…