സൂപ്പര്‍ ലീഗ് കേരള: സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമ

മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍. സഞ്ജു സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്‌സി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. സഞ്ജു മലപ്പുറം എഫ്‌സിയുടെ ഭാഗമാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ…

Read More