
ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ ബിജെപി അഞ്ചിലേറെ സീറ്റുകൾ നേടും, കേരളാ പ്രഭാരി പ്രകാശ് ജാവ്ദേക്കർ
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും പ്രകാശ് ജാവ്ദേക്കർ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരുമാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ…