
കേരള ബ്ലാസ്റ്റേഴ്സിന്റെ സുരക്ഷക്കായി ചെലവ് വന്ന 1.34കോടി കേരള പൊലീസിന് നൽകണം
കേരള ബ്ലാസ്റ്റേഴ്സിന്റെ സുരക്ഷക്കായി ചെലവ് വന്ന 1.34 കോടി നൽകണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കിയതിനുളള തുകയാണിത്. തുക നൽകണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് മേധാവി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കത്തയച്ചിരുന്നുവെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ തുക ഒഴിവാക്കണമെന്നാവ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് സർക്കാറിനെ സമീപിച്ചെങ്കിലും സർക്കാറിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല. കഴിഞ്ഞ സീസണിൽ മത്സരം പൂർത്തിയാകും മുമ്പെ കളം വിട്ടതിനുള്ള വിലക്കിലും പിഴയിലും വലയുകയാണ് ബ്ലാസ്റ്റേഴ്സ്….