
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുക്കി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം. ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധച്ച തീരുമാനമെടുത്തത്. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു ആദ്യത്തെ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ…