
കേരള മാപ്പിളകലാ അക്കാദമി ദമ്മാം മേഖലയ്ക്ക് പുതിയ നേതൃത്വം
കേരള മാപ്പിളകല അക്കാദമി ദമ്മാം മേഖലക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ എൻജി. ഹാഷിം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കബീർ കൊണ്ടോട്ടി (പ്രസി.), ഷമീർ അരീക്കോട് (ജന. സെക്ര.), ഒ.പി.ഹബീബ് (ട്രഷ.), ബൈജു കുട്ടനാട് (ഓർഗ. സെക്ര.), ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂൽ അലുങ്ങൽ (രക്ഷധികാരികൾ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷബീർ തേഞ്ഞിപ്പലം, ഡോ. ഇസ്മാഈൽ രായരോത്ത്, മുസ്തഫ കുറ്റ്യേരി, റഊഫ് ചാവക്കാട്, നൗഷാദ് തിരുവനന്തപുരം…