
ഇന്ത്യ മുന്നണിയിൽ ഭിന്നത; ഏകോപന സമിതിയിൽ സിപിഐഎം പ്രതിനിധി ഇല്ല, സമിതിയിൽ അംഗമാകുന്നതിനെ എതിർത്ത് കേരളാ നേതൃത്വം
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൽ ഭിന്നത.ഏകോപന സമിതി സംഘടിപ്പിച്ചതിൽ പിബിയിൽ എതിർപ്പ് ഉയർന്നിരുന്നു. കൂടാതെ ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയും ഇല്ല. 14 അംഗ ഏകോപന സമിതിയിൽ സിപിഎം നേരത്തെ പ്രതിനിധിയെ നിർദ്ദേശിച്ചിരുന്നില്ല. കെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെയാണ് കേരള നേതൃത്വം എതിർക്കുന്നത്. സഹകരിക്കുന്നത് കേരളത്തിൽ തിരിച്ചടിയാകും എന്നാണ് നേതാക്കളുടെ നിലപാട്. അതേ സമയം, ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് ഉന്നത…