
കേരളത്തിൽ താപനില കൂടുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഇന്നലെ ഏറ്റവും ചൂട് തിരുവനന്തപുരത്ത്
കേരളത്തിൽ പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15 ഓടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ…