മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം; ഇപ്പോൾ ശല്യം ചെയ്യേണ്ടതില്ലെന്ന് കോടതി, ചോദ്യം ചെയ്യൽ പിന്നീട്

മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പു സമയത്ത് തോമസ് ഐസകിനെ ഇഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു. സ്ഥാനാർത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ല. എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണ്. അത് പക്ഷേ ഇപ്പോൾ തന്നെ വേണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും…

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐ ആ‌ർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് നാളെ നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി…

Read More

കിഫ്ബി കേസ്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ ഡിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കിഫ്ബി കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് വിധിയാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.നേരത്തെ ജസ്റ്റിസ് വി.ജി.അരുൺ 2022 ഒക്ടോബർ പത്തിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കേസിൽ തീരുമാനമാകുന്നത് വരെ ഫെമ ചട്ട ലംഘനത്തിന്റെ പേരിൽ പുതിയ സമൻസുകൾ മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും അയയ്ക്കുന്നതിൽ നിന്ന് ഇഡിയെ തടഞ്ഞിരുന്നു. ഈ സിംഗിൾ…

Read More

ഒപ്പം പോകാൻ താത്പര്യമില്ലെന്ന് പറഞ്ഞ് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയായിരുന്നു സംഭവം. ഒപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞതിന് പിന്നാലെ കൈഞരമ്പ് മുറിക്കുകയായിരുന്നു. യുവാവും നിയമ വിദ്യാർത്ഥിനിയായ യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ എതിർ കക്ഷിയായിരുന്നു യുവാവ്. ഇതുപ്രകാരമാണ് ഇരുവരും കോടതിയിൽ എത്തിയത്.ഹർജി പരിഗണിക്കവേ യുവാവിനോടൊപ്പം പോകാൻ താത്പര്യമാണോയെന്ന് കോടതി യുവതിയോട് ആരാഞ്ഞു….

Read More

നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്തെന്ന് സുപ്രീം കോടതി

കേരള ഹൈക്കോടതിയുടെ ചട്ടവിരുദ്ധമായ നടപടിക്രമങ്ങളിലൂടെ നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്താണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ആറ് വര്‍ഷത്തോളം സര്‍വീസിലിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം ഭരണകൂടത്തിനും ജനങ്ങള്‍ക്കും നിഷേധിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 -ലെ ജില്ലാ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന വിധിയിലാണ് നിയമനം ലഭിച്ചവരെ പുറത്താക്കാത്തതിന്റെ കാരണം ഭരണഘടന ബെഞ്ച് വിശദീകരിച്ചിരിക്കുന്നത്. നിയമനം ലഭിച്ചവരുടെ ന്യായാനുസൃതമായ പ്രതീക്ഷയും പിരിച്ചുവിടാതിരിക്കാനുള്ള കാരണമായി…

Read More

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ പരാമർശം; വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ

കേരള ഹൈക്കോടതി ജസ്റ്റിസായ ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിക്കനുമതി തേടി എ.ജി.ക്കും അപേക്ഷ നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നുവെന്നായിരുന്നു സാനുവിന്റെ പരാമർശം. സുപ്രിംകോടതിയിലെ മുൻ ജഡ്ജിമാരേപ്പോലെ ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകൾ…

Read More

കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേൽക്കും; ആറ് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാർ

കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസായിരുന്ന ആശിഷ് ജെ ദേശായിയെ സുപ്രിംകോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ്.വി ഭട്ടി സുപ്രിംകോടതി ജഡ്ജിയായി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. കേരളത്തിന് പുറമേ മറ്റ് ആറ് സംസ്ഥാനങ്ങൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ ലഭിക്കും. ഗുജറാത്ത് ഹൈക്കോടതി- ജസ്റ്റിസ് സുനിത അഗർവാൾ, ബോബൈ ഹൈക്കോടതി- ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാദ്ധ്യായ, തെലങ്കാന ഹൈക്കോടതി- ജസ്റ്റിസ് അലോക് അരാദേ ആന്ധ്രാ ഹൈക്കോടതി- ജസ്റ്റിസ്…

Read More

കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേൽക്കും; ആറ് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാർ

കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസായിരുന്ന ആശിഷ് ജെ ദേശായിയെ സുപ്രിംകോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ്.വി ഭട്ടി സുപ്രിംകോടതി ജഡ്ജിയായി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. കേരളത്തിന് പുറമേ മറ്റ് ആറ് സംസ്ഥാനങ്ങൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ ലഭിക്കും. ഗുജറാത്ത് ഹൈക്കോടതി- ജസ്റ്റിസ് സുനിത അഗർവാൾ, ബോബൈ ഹൈക്കോടതി- ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാദ്ധ്യായ, തെലങ്കാന ഹൈക്കോടതി- ജസ്റ്റിസ് അലോക് അരാദേ ആന്ധ്രാ ഹൈക്കോടതി- ജസ്റ്റിസ്…

Read More

കെഎസ്ആർടിസിയിൽ തവണകളായി ശമ്പളം നൽകാനുള്ള നടപടി; വിശദീകരണം തേടി ഹൈക്കോടതി

കെഎസ്ആർടിസിയിൽ തവണകളായി ശമ്പളം നൽകാനുള്ള നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി രം​ഗത്ത്. വിഷയത്തിൽ അടുത്ത ബുധനാഴ്ച്ചയ്ക്കകം മറുപടി നൽകാനാണ് ജസ്റ്റിസ് സതീഷ് നൈനാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജീവനക്കാർ മാനേജ്‌മെന്റ് നടപടിയിൽ എതിർപ്പ് അറിയിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി അക്കൗണ്ടിലെ പണം ഉപയോഗിച്ചും ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയും എല്ലാ മാസവും അഞ്ചാം തിയതി ആദ്യ ഗഡുവും സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയും നൽകാനായിരുന്നു മാനേജ്മെന്‍റ് ഭാ​ഗത്തു നിന്നുള്ള നീക്കം. ശമ്പളം ഗഡുക്കളായി…

Read More